ഗാന്ധി സ്തൂപം മലപ്പളളത്ത് ഉയരും; സിപിഐഎമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkoottathil

കണ്ണൂർ◾: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പി.വി. ഗോപിനാഥിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്ത്. മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പറയുന്നത് ബിജെപി നേതാവല്ലെന്നും ആർഎസ്എസിൻ്റെ മറ്റൊരു രൂപമായ സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറാണെന്നും രാഹുൽ വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞയാഴ്ച മലപ്പട്ടം അഡുവാപ്പുറത്ത് തകർത്ത കോൺഗ്രസിൻ്റെ ഗാന്ധിസ്തൂപം പുനർനിർമ്മിക്കുന്നതിനിടെ വീണ്ടും തകർക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എം നേതാവിൻ്റെ വിവാദ പ്രസ്താവന. മലപ്പട്ടത്ത് ബുധനാഴ്ച വൈകീട്ട് കോൺഗ്രസ് – സിപിഐഎം സംഘർഷം നടന്നിരുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് ഇന്നലെ കണ്ണൂരിൽ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രകോപനം. സനീഷിനെ നിലയ്ക്ക് നിർത്താൻ ബാലസംഘം മതിയെന്നും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ടതില്ലെന്നും ഗോപിനാഥ് പറഞ്ഞു.

സനീഷിൻ്റെ വീടിൻ്റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും പി.വി. ഗോപിനാഥ് പ്രഖ്യാപിച്ചു. മലപ്പട്ടത്ത് ഇന്നലെ നടന്ന സിപിഐഎം യോഗത്തിലായിരുന്നു ഈ പ്രസംഗം. ഈ പ്രസ്താവനക്കെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്തെത്തിയിരിക്കുന്നത്.

  കണ്ണൂരിൽ വയോധികയെ ചെറുമകൻ ക്രൂരമായി മർദിച്ചു; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Story Highlights : Rahul Mamkoottathil pv gopinath threat

Story Highlights: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവിന്റെ പ്രസ്താവനക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്ത്.

Related Posts
കണ്ണൂരിൽ വയോധികയെ ചെറുമകൻ ക്രൂരമായി മർദിച്ചു; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
grandson attacks old woman

കണ്ണൂരിൽ 88 വയസ്സുള്ള വയോധികയെ ചെറുമകൻ ക്രൂരമായി മർദിച്ചു. വയോധികയ്ക്ക് തലയ്ക്കും കാലിനും Read more

കണ്ണൂർ മലപ്പട്ടത്ത് സംഘർഷം; യൂത്ത് കോൺഗ്രസ്, സിപിഐ(എം) പ്രവർത്തകർക്കെതിരെ കേസ്
Kannur clash

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് പദയാത്രക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് കേസ് രജിസ്റ്റർ Read more

കണ്ണൂരിൽ കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു; യൂത്ത് കോൺഗ്രസ് – സിപിഐഎം സംഘർഷം
Kannur political clash

കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു. യൂത്ത് കോൺഗ്രസ് സമ്മേളനത്തിനിടെ സിപിഐഎം Read more

  തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ: വിദ്യാർത്ഥി മരിച്ചു
കണ്ണൂരിൽ യൂത്ത് കോൺഗ്രസ്-സിപിഐഎം സംഘർഷം; മലപ്പട്ടം യുദ്ധക്കളമായി
Kannur political clash

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് പദയാത്രക്കിടെ സിപിഐഎം പ്രവർത്തകരുമായി സംഘർഷം. സമ്മേളനം കഴിഞ്ഞ് Read more

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
Steel bomb found

കണ്ണൂർ പാനൂരിൽ ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. തെങ്ങിൻ Read more

കണ്ണൂരിൽ പടക്കം, സ്ഫോടക വസ്തുക്കൾ, ഡ്രോൺ എന്നിവയ്ക്ക് നിരോധനം
Kannur drone ban

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തുക്കൾ, ഡ്രോൺ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ Read more

തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ: വിദ്യാർത്ഥി മരിച്ചു
solar panel accident

കണ്ണൂർ വെള്ളിക്കീലിൽ തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ ഏറ്റ ബൈക്ക് Read more

കണ്ണൂർ സഹകരണ ബാങ്ക് മോഷണം: രണ്ടാം പ്രതിയും പിടിയിൽ
Kannur bank theft

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ സ്വർണമോഷണക്കേസിൽ രണ്ടാം Read more

  കണ്ണൂർ മലപ്പട്ടത്ത് സംഘർഷം; യൂത്ത് കോൺഗ്രസ്, സിപിഐ(എം) പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ സഹകരണ ബാങ്ക് മോഷണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Kannur bank theft

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ 60 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിൽ Read more

കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkoottathil

മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടുതൽ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി Read more