അഫ്ഗാനിലെ എല്ലാ സർക്കാർ ജീവനക്കാരോടും പൊതുമാപ്പ് അറിയിച്ച് താലിബാൻ. പൊതുമാപ്പ് നൽകിയതായും എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്ക് പ്രവേശിക്കണമെന്നും താലിബാൻ ഭരണകൂടം പറഞ്ഞു.
അഫ്ഗാന്റെ ഭരണം കീഴടക്കി രണ്ട് ദിവസം പിന്നിടവെയാണ് താലിബാന്റെ ഈ പുതിയ നീക്കം.”എല്ലാവർക്കും പൊതുമാപ്പ് നൽകുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് തിരികെപ്പോകണമെന്നാണ് “താലിബാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight :Taliban announced an amnesty.