ന്യൂഡൽഹി: മലയാളികളുടെ സാന്നിധ്യം താലിബാൻ തീവ്രവാദികളിലുണ്ടെന്ന സൂചനയുള്ള ദൃശ്യവുമായി ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയമുറപ്പിച്ച നിമിഷത്തിൽ സന്തോഷം പങ്കുവെക്കുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളം സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ളത്.
It sounds as if there are at least two Malayali Taliban here — one who says “samsarikkette” around the 8-second mark & another who understands him! https://t.co/SSdrhTLsBG
— Shashi Tharoor (@ShashiTharoor) August 17, 2021
തീവ്രവാദികളിലൊരാൾ ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ പറയുന്നതായി വീഡിയോയിൽ അവ്യക്തമായി കേൾക്കാം. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ താലിബാൻ കൂട്ടത്തിൽ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നും തരൂർ ട്വീറ്റ് ചെയ്തു.
Story highlight : Tharoor shares a video of malayalam speaking Taliban terrorist.