അഫ്ഗാനിസ്ഥാൻ പ്രതിസന്ധി ശക്തമായിക്കൊണ്ടിരിക്കെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നേരെ ലോകം വിരൽ ചൂണ്ടുന്നു. താലിബൻ സേന അഫ്ഗാൻ പിടിച്ചെടുത്തത് പ്രസിഡന്റ് ബൈഡന്റെ എടുത്തുചാട്ടവും ആസൂത്രണമില്ലായ്മയുമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിമർശിച്ചു.
Here’s US prez Biden telling reporters in July that the Taliban won’t take over #Afghanistan
— Zeba Warsi (@Zebaism) August 15, 2021
“Taliban is not the Vietnamese Army..they’re not remotely comparable
There’s going to be no circumstances of people being lifted off the roof of US embassies”
pic.twitter.com/oa4W20Tz2g
മാസങ്ങൾക്ക് മുൻപ് അഫ്ഗാൻ പിൻമാറ്റവുമായി ബന്ധപ്പെട്ട് ബൈഡൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരമാർശങ്ങളും ചർച്ചയാകുകയാണ്. അമേരിക്കൻ സൈന്യം പൂർണമായും അഫ്ഗാൻ വിടുമെന്ന് ഈ വർഷം ഏപ്രിലിലാണ് ബൈഡൻ പ്രഖ്യാപിച്ചത്.
എന്നാൽ അമേരിക്കൻ പിൻമാറ്റത്തോടാനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ചുള്ള ചോദ്യങ്ങൾ തള്ളിയ ബൈഡൻ, അഫ്ഗാൻ സേന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജമാണെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു.
അഫ്ഗാനിലെ പാവ സർക്കാർ, യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്ക്കു ശേഷം തകർന്നടിയുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ടിനെക്കുറിച്ച് ബൈഡനോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സാധ്യത ഇല്ലെന്നായിരുന്നു ബൈഡന്റെ മറുപടി.
Story highlight: Criticism against Biden for being a cause of Afghan crisis.