പഹൽഗാം ആക്രമണത്തിന് പിന്നാലെ മോഹൻലാലിന് സൈബർ ആക്രമണം; താരത്തിനെതിരെ അധിക്ഷേപ കമന്റുകൾ

Mohanlal cyber attack

കൊച്ചി◾: പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തെ പ്രശംസിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ സൈബർ ആക്രമണം. ഇന്ത്യൻ സൈന്യം നടത്തിയ പ്രവൃത്തിയെ രാജ്യം ഒറ്റക്കെട്ടായി പ്രശംസിക്കുമ്പോഴാണ് താരത്തിനെതിരെ സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്രമണം ശക്തമാകുന്നത്. മോഹൻലാലിന്റെ പോസ്റ്റിന് താഴെ അധിക്ഷേപകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ നടപടികൾക്ക് പിന്നാലെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ദൗത്യത്തിന്റെ പോസ്റ്റർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കവർ ഫോട്ടോ ആക്കിയിരുന്നു. ഇതിനു പിന്നാലെ താരം പങ്കുവെച്ച പോസ്റ്റിന് താഴെയും സംഘപരിവാർ അനുകൂലികൾ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തി. എമ്പുരാൻ സിനിമ ഇറങ്ങിയ സമയത്ത് താരം നേരിട്ട അതേ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോളും ഉണ്ടായിരിക്കുന്നത്.

നിരവധി പേരാണ് ഇന്ത്യൻ നീക്കത്തെ പ്രകീർത്തിച്ച് പോസ്റ്റുകൾ പങ്കുവെച്ചത്. “ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നത്,” എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം

ALSO READ: ഓപ്പറേഷൻ സിന്ദൂർ: യഥാർഥ ഹീറോകൾക്ക് സല്യൂട്ട്: മമ്മൂട്ടി

അതേസമയം, മോഹൻലാലിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ‘ഇതെല്ലാം പറഞ്ഞ് ഇനി രായപ്പന്റെ കൂടെ കൂടി തീവ്രവാദികളെ വെളുപ്പിക്കുന്ന സിനിമയും ചെയ്യും…. നാണമില്ലേ…..’, കഥ മാറ്റി സിനിമ ഒന്നും എടുത്തേക്കരുത്🙏🙏🙏അപേക്ഷ ആണ്, ഒപ്പേറഷൻ സിന്ദൂർ നടത്തിയത് സംഘികൾ ആണെന്നും അതിന് പ്രതികാരം ചെയ്യാൻ മസൂദ് അസറിന്റെ കൊച്ചുമകൻ വരുന്നു എന്നുപറഞ്ഞു ഏതെങ്കിലും രാജ്യവിരുദ്ധർ സിനിമ ഇറക്കിയാൽ അതിൽ പോയി അഭിനയിച്ചക്കരുത്. എല്ലാ സിനിമയെയും സിനിമയായി മാത്രം കാണാൻ കഴിയില്ല , അതുകൊണ്ടാണ്.., ഈ പോസ്റ്റ് കണ്ട് കലികേറിയ പൃഥ്വിരാജ് എമ്പുരാന് 3 ല് നിന്ന് ഏട്ടനെ ഒഴിവാക്കുന്നു. പകരം എബ്രഹാം ഖുറേഷി ഒരു ഹെലികോപ്ടര് അപകടത്തില് മരിച്ചതായും, പിന്ഗാമിയായി സായിദ് മസൂദ് വരുന്നതായും കാണിക്കുന്നു.’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങൾ ചിത്രീകരിച്ചതോടെയാണ് നടന്മാരായ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘപരിവാർ ആക്രമണം ശക്തമായത്. ഇതിന് പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ വരെ ആഹ്വാനം ഉണ്ടായി. ആർ.എസ്.എസ് മുഖപത്രങ്ങളിൽ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം നടത്തിയത്. ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു ഇന്നു പുലർച്ചെ നടത്തിയ ആക്രമണം.

  മോഹൻലാലിൻ്റെ 'തുടരും' സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

Story Highlights: പഹൽഗാം ആക്രമണത്തിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് മോഹൻലാൽ; താരത്തിനെതിരെ അധിക്ഷേപകരമായ കമന്റുകൾ.

Related Posts
മോഹൻലാലിൻ്റെ ‘തുടരും’ സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
International Film Festival of India

മോഹൻലാൽ ചിത്രം 'തുടരും' 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം
Vrushabha release date

മോഹൻലാൽ ചിത്രം ‘വൃഷഭ’ 2025 ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസ് Read more

മോഹൻലാലിന്റെ ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്
IFFI film festival

'തുടരും' സിനിമ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ ടാക്സി Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് വീണ്ടും മാറ്റി
Vrushabha movie release

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി. Read more

ജി. സുധാകരനെതിരായ സൈബർ ആക്രമണം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
Cyber attack

മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി Read more

  മോഹൻലാലിന്റെ 'തുടരും' ഗോവ ചലച്ചിത്ര മേളയിലേക്ക്
ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mohanlal ivory case

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Mohanlal ivory case

മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ Read more

വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

എനിക്കെതിരെ സൈബർ ആക്രമണം തുടരുന്നു; സൈബർ പൊലീസ് ശ്രദ്ധിക്കണം: ജി. സുധാകരൻ
cyber attack

മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. മുഖ്യമന്ത്രിക്ക് താൻ Read more

ഓപ്പറേഷൻ സിന്ദൂരും ജിഎസ്ടി നേട്ടവും; ദീപാവലി ആശംസകളുമായി പ്രധാനമന്ത്രിയുടെ കത്ത്
Diwali wishes Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആശംസകൾ നേർന്ന് ജനങ്ങൾക്ക് കത്തയച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും Read more