തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിനും പ്രതിരോധ സേനകൾക്കും പൂർണ്ണ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഈ നിർണായക വേളയിൽ ഏവരും ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർക്കാൻ നയതന്ത്രപരമായ ഇടപെടലുകൾക്ക് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തീവ്രവാദത്തിനെതിരെ യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം തന്നെ, പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കണം. ഭീകര ക്യാമ്പുകൾ ഇല്ലാതാക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താൻ പകച്ചുനിൽക്കുകയാണ്. 24 മിസൈലുകൾ ഉപയോഗിച്ച് ഒമ്പതിടങ്ങളിലെ ഭീകര ക്യാമ്പുകൾ തകർത്തെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 മിനിറ്റിനുള്ളിൽ സൈന്യം ലക്ഷ്യം കണ്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രമായ ബഹവൽപൂരിലെ മർക്കസ് സുബാഹ്നള്ള ക്യാമ്പ് തകർത്തതിൽ ഉൾപ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്ന മുരിഡ്കെയിലെ മർക്കസ് ത്വയ്ബ ക്യാമ്പും തകർത്തവയിൽ പ്രധാനമാണ്. അജ്മൽ കസബും ഡോവിഡ് കോൾമാൻ ഹെഡ്ലിയുമുൾപ്പെടെ പരിശീലനം നേടിയ ഭീകരകേന്ദ്രങ്ങൾ തകർത്തു തരിപ്പണമാക്കി.
ഇന്ത്യ തകർത്ത ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നാലെണ്ണം പാകിസ്താനകത്തും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ് സ്ഥിതി ചെയ്യുന്നത്. സാഹസത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സേന മുന്നറിയിപ്പ് നൽകി.
()
ഇന്ത്യയുടെ ഈ നീക്കം രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രതിരോധശേഷി ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുന്നതാണ് ഈ സൈനിക നടപടി.
()
ഇന്ത്യയുടെ ഈ ശക്തമായ തിരിച്ചടി ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായകമായ വഴിത്തിരിവായി കണക്കാക്കുന്നു.
Story Highlights : CM Pinarayi Vijayan react operation sindoor