ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനവുമായി മോഹൻലാൽ; സിന്ദൂറിനെക്കുറിച്ചും സൂചന
ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ പ്രതികരണവുമായി മോഹൻലാൽ രംഗത്ത്. സംയുക്ത സേനയെ അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു മുന്നോടിയായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ബാനർ മോഹൻലാൽ പങ്കുവെച്ചിരുന്നു.
സിന്ദൂരം ധരിക്കുന്നതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ് മോഹൻലാൽ സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ചു. വെല്ലുവിളികൾ നേരിടുമ്പോൾ കൂടുതൽ കരുത്തോടെയും ധൈര്യത്തോടെയും മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
“ഞങ്ങൾ സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും,” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അദ്ദേഹം അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്,” എന്നും കൂട്ടിച്ചേർത്തു.
()
മോഹൻലാലിന് പുറമെ, മെഗാസ്റ്റാർ മമ്മൂട്ടി, രജനികാന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും സൈനികരെ പ്രശംസിച്ച് രംഗത്തെത്തി. “നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്” എന്ന് മമ്മൂട്ടി പ്രതികരിച്ചു.
പോരാളികളുടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞെന്നും ദൗത്യം പൂർത്തിയാക്കാതെ ഇതിനൊരു അവസാനമില്ലെന്നും രജനികാന്ത് എക്സിൽ കുറിച്ചു. സിനിമാ ലോകവും സൈന്യത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത് ശ്രദ്ധേയമാണ്.
()
സൈനികരുടെ ധീരതയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്ന ധീരജവാൻമാർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
Story Highlights: ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ സംയുക്ത സേനയെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്ത്.