നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ വെടിവയ്പ്പ് തുടരുന്നു; 12 ദിവസമായി വെടിനിർത്തൽ ലംഘനം

LoC Firing

**കശ്മീർ◾:** നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ മേഖലകളിലാണ് വെടിവയ്പ്പ് ഉണ്ടായത്. മെയ് ആറിന് പുലർച്ചെയും അഞ്ചിന് അർദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായതായി പ്രതിരോധ വക്താവ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാകിസ്ഥാന് ഉചിതമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ ഏഴ് അതിർത്തി ജില്ലകളിൽ അഞ്ചിടത്താണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിർത്തിയിലൊഴികെ മെയ് ആറിന് പുലർച്ചെയും അഞ്ചിന് അർദ്ധരാത്രിയിലുമായി വെടിവയ്പ്പ് ഉണ്ടായി.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

  പഹൽഗാം ആക്രമണം: കേന്ദ്ര മന്ത്രിസഭ ഇന്ന് നിർണായക യോഗം ചേരും

Story Highlights: Pakistani troops continued unprovoked firing along the Line of Control (LoC) in Kashmir for the 12th consecutive day.

Related Posts
ബൈസരൻ വാലിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി യുവാവ് പിടിയിൽ
Baisaran Valley Arrest

ബൈസരൻ വാലിയിൽ സുരക്ഷാ പരിശോധനക്കിടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി യുവാവ് പിടിയിലായി. ഭീകരവാദിയെന്ന് Read more

പഹൽഗാം ആക്രമണം: മോദിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് കോൺഗ്രസ്
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രി മോദിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് Read more

പഹൽഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു
Kashmir Terror Arrests

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ബഡ്ഗാം ജില്ലയിലെ Read more

  വിഴിഞ്ഞം ഉദ്ഘാടനം: പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിനെതിരെ സുധാകരന്
പഹൽഗാം ആക്രമണം: 90 പേർക്കെതിരെ പിഎസ്എ; 2800 പേർ കസ്റ്റഡിയിൽ
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വ്യാപക റെയ്ഡും അറസ്റ്റും. 90 പേർക്കെതിരെ പിഎസ്എ Read more

പാക് പ്രചാരണം പൊളിഞ്ഞു; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം
Pakistan propaganda

പാകിസ്താന്റെ വ്യാജ പ്രചാരണങ്ങൾക്ക് ഇന്ത്യ മറുപടി നൽകി. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ യുദ്ധത്തിന് Read more

നിയന്ത്രണ രേഖയിൽ വെടിവെപ്പ്: ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
LoC Firing

നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിവെപ്പ് തുടരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ Read more

പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല സുരക്ഷാ യോഗം
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു. വിദേശകാര്യ Read more

പഹൽഗാം ആക്രമണം: കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഇനിയൊരു പഹൽഗാം Read more

  ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മോഡൽ സൗമ്യക്കും പങ്ക്
പഹൽഗാം ഭീകരാക്രമണം: മുഖ്യസൂത്രധാരൻ ലഷ്കർ കമാൻഡർ ഫാറൂഖ് അഹമ്മദെന്ന് എൻഐഎ
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഫാറൂഖ് അഹമ്മദാണെന്ന് എൻഐഎ കണ്ടെത്തി. കശ്മീർ Read more

പഹൽഗാം ആക്രമണം: കേന്ദ്ര മന്ത്രിസഭ ഇന്ന് നിർണായക യോഗം ചേരും
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിർണായക യോഗം ചേരും. Read more