വനം വകുപ്പിന്റെ നടപടിക്കെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ രംഗത്ത്. റാപ്പർ വേടനെതിരായ നടപടിയിലാണ് ജോയിന്റ് കൗൺസിൽ വനം വകുപ്പിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. വനംമന്ത്രിക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ആരോപിച്ചു. വേടനെ വേട്ടയാടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ധിക്കാരവും ദാർഷ്ട്യവും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ സ്വന്തം തലച്ചോർ പ്രവർത്തിപ്പിക്കണമെന്നും നാട്ടിൽ ജനാധിപത്യ ഭരണമാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിന് എല്ലാ കാര്യങ്ങളിലും അനാവശ്യ തിടുക്കമാണെന്നും ജോയിന്റ് കൗൺസിൽ വിമർശിച്ചു. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണെന്നും ജയശ്ചന്ദ്രൻ കല്ലിങ്കൽ കുറ്റപ്പെടുത്തി.
അതേസമയം, വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിൽ നടക്കുന്ന സർക്കാർ പരിപാടിയിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു.
ഇന്ന് വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് വേടന്റെ പരിപാടി. വിവാദങ്ങൾക്കിടെയാണ് വേടന്റെ പരിപാടി നടക്കുന്നത്. വനം വകുപ്പിന്റെ നടപടിക്കെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: The CPI Organizational Joint Council criticized the Forest Department for its actions against rapper Vedan.