Headlines

Terrorism

അഫ്ഗാനിൽ 20 വർഷങ്ങൾക്ക് ശേഷം താലിബാൻ പതാക ഉയർന്നു.

താലിബാന് മുന്നിൽ അഫ്ഗാൻ  കീഴടങ്ങി
Representative Photo Credit: Reuters

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കൂടി താലിബാൻ പിടിച്ചടക്കിയതോടെ താലിബാന് മുന്നിൽ അഫ്ഗാൻ  കീഴടങ്ങി. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖനി രാജിവെക്കുമെന്ന് അറിയിച്ചതിനു പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും അഫ്ഗാൻ പതാക നീക്കി പകരം താലിബാന്റെ പതാക ഉയർത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 20 വർഷത്തിനു ശേഷമാണ് താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചെടുക്കുന്നത്.

അഫ്ഗാനിസ്ഥാന്റെ പുതിയ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാനിൽ ഭരണ നിയന്ത്രണങ്ങൾക്കായി മൂന്നംഗ താൽക്കാലിക സമിതിയെ നിയമിച്ചതായും  റിപ്പോർട്ടുകളുണ്ട്.

അതേസമയം കാബൂൾ പ്രവിശ്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ റദ്ദാക്കി. സൈനിക വിമാനങ്ങൾക്ക് മാത്രമായിരിക്കും അനുമതി. താലിബാന് മുന്നിൽ കീഴടങ്ങില്ലെന്ന് ഉറപ്പിച്ചിരുന്ന പ്രസിഡണ്ട് അഷ്റഫ് ഖനിക്ക് നാലു വശത്തുനിന്നും താലിബാൻ വളഞ്ഞതോടെ മറ്റു നിവൃത്തിയില്ലാതെ കീഴടങ്ങേണ്ടതായി വന്നു. പ്രതിരോധം തീർക്കാൻ അഫ്ഗാൻ ശ്രമിച്ചെങ്കിലും പലയിടത്തും ഏറ്റുമുട്ടലിന്  നിൽക്കാതെ സൈന്യം പിൻവലിയുകയായിരുന്നു.

Story Highlights: Taliban will soon declare Afghanistan as ‘Islamic Emirate of Afghanistan ‘.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു

Related posts