**നിയന്ത്രണ രേഖയിൽ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെപ്പ്**. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ ഏഴാം ദിവസമാണ് പാകിസ്താൻ സൈന്യം നിയന്ത്രണ രേഖയിൽ അശാന്തി സൃഷ്ടിക്കുന്നത്. ഇന്ത്യൻ സൈന്യം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.
പാകിസ്താൻ വെടിവെപ്പിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ അതീവ ജാഗ്രതയിലാണ്. പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിർണായക കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ വ്യോമാതിർത്തിയിൽ പാകിസ്താൻ വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നടപടി. പാകിസ്താന് ഇന്ത്യൻ വ്യോമാതിർത്തി ഇനി തുറന്നു കൊടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.
ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നത്. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തതായാണ് റിപ്പോർട്ടുകൾ.
Story Highlights: The Indian Army retaliated against the Pakistani Army’s firing across the Line of Control (LoC) for the seventh consecutive day.