**ബെലഗാവി (കർണാടക)◾:** കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ കൈയ്യോങ്ങിയ സംഭവം വിവാദമായി. ബെലഗാവിയിൽ നടന്ന ഒരു റാലിക്കിടെയാണ് സംഭവം. ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. ദ്വാരക എസ്പി നാരായണ ബരമണിയെയാണ് മുഖ്യമന്ത്രി പൊതുവേദിയിൽ വിളിച്ചുവരുത്തി ശാസിച്ചത്. എസ്പിയെ ശകാരിക്കുന്നതിനിടെ മറ്റ് നേതാക്കൾ സിദ്ധരാമയ്യയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായി.
ബിജെപിയുടെ വനിതാ പ്രവർത്തകരാണ് റാലിക്കിടെ തടസം സൃഷ്ടിച്ചതെന്നാണ് വിവരം. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത ഇവരെ പിരിച്ചുവിടാൻ പോലീസ് എത്തി. “ആരാണ് എസ്പി? ഇവിടെ വരൂ, എന്താണ് നിങ്ങൾ ചെയ്യുന്നത്?” എന്നാണ് സിദ്ധരാമയ്യ വേദിയിൽ വച്ച് ചോദിച്ചത്. അടിക്കാനൊരുങ്ങുന്നതും വീഡിയോയിൽ കാണാം.
കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു. സംഭവം വിവാദമായതോടെ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.
Story Highlights: Karnataka CM Siddaramaiah made a controversial slap gesture at a police officer during a rally in Belagavi after BJP workers showed black flags.