യുകെ സർക്കാർ സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള ഒരു പരീക്ഷണ പദ്ധതിക്ക് അനുമതി നൽകാൻ ഒരുങ്ങുകയാണ്. ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 567 കോടി രൂപയുടെ (50 ദശലക്ഷം പൗണ്ട്) സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ദി ടെലിഗ്രാഫ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്തുന്നതിനായി നിരവധി ചെറിയ പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്. സ്ട്രാറ്റോസ്ഫിയറിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി ചെറുകണികകൾ പുറത്തുവിടുന്നത് പദ്ധതിയുടെ ഭാഗമാണ്. ആഗോള കാർബൺ പുറന്തള്ളലിൽ കുറവു വരുത്താൻ കൂടുതൽ സമയം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇന്നവെൻഷൻ ഏജൻസി (Aria) പിന്തുണയ്ക്കുന്ന സോളാർ ജിയോ എഞ്ചിനീയറിംഗ് പദ്ധതി പ്രകാരമാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നത്. പദ്ധതിയെ വിമർശിക്കുന്നവരുമുണ്ട്. എന്നാൽ പരീക്ഷണങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങളെ പറ്റിയും പൂർവസ്ഥിതിയിലാക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ചും കൃത്യമായ വ്യവസ്ഥകളുണ്ടെന്ന് Aria-യുടെ പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ മാർക്ക് സൈംസ് വിമർശകർക്ക് മറുപടിയായി പറഞ്ഞു.
Story Highlights: The UK government is preparing to approve a £50 million project to explore dimming the sun’s rays reaching Earth.