Headlines

Business News, Kerala News, Politics

കെഎസ്ആർടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി

കെഎസ്ആർടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വെളിപ്പെടുത്തി. ഇതിൽ 71.53 കോടി രൂപ കോർപറേഷൻ എടുത്ത പെൻഷൻ വിതരണ വായ്പയുടെ തിരിച്ചടവിനും, 20 കോടി രൂപ സഹായമായും നൽകിയതായി അദ്ദേഹം അറിയിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത ഈ വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശമ്പളവും പെൻഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിനായി മാസാദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ 20 കോടി കൂടി നൽകിയത്. ഇതിനായി മാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ നൽകുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയിട്ടുള്ളത്. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും, ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി സർക്കാർ തുടർച്ചയായി സഹായം നൽകി വരികയാണ്.

Story Highlights: Kerala government allocates additional 91.53 crores to KSRTC for pension distribution and financial assistance

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ

Related posts

Leave a Reply

Required fields are marked *