എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: കാന്താര, പൊന്നിയിൻ സെൽവൻ, സൗദി വെള്ളക്ക എന്നിവയ്ക്ക് പ്രധാന പുരസ്കാരങ്ങൾ

Anjana

70th National Film Awards

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. മികച്ച നടനായി റിഷഭ് ഷെട്ടി (കാന്താര), മികച്ച നടിമാരായി നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി സൂരജ് ആർ ബർജാത്യ (ഊഞ്ചായി), ജനപ്രിയ ചിത്രമായി കാന്താര, നവാഗത സംവിധായകനായി പ്രമോദ് കുമാർ (ഫോജ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഫീച്ചർ ഫിലിമായി ആട്ടം, മികച്ച തിരക്കഥയ്ക്ക് ആനന്ദ് ഏകർഷി (ആട്ടം), മികച്ച തെലുങ്ക് ചിത്രമായി കാർത്തികേയ 2, മികച്ച തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ, മികച്ച മലയാള ചിത്രമായി സൗദി വെള്ളക്ക എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നൃത്തസംവിധാനത്തിന് ജാനി, സതീഷ് (തിരുച്ചിത്രാമ്പലം) എന്നിവർക്കും പുരസ്കാരം ലഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മികച്ച ഗാനരചനയ്ക്ക് നൗഷാദ് സാദർ ഖാൻ (ഫൗജ), മികച്ച സംഗീതസംവിധായകനായി പ്രീതം (ബ്രഹ്മാസ്ത്ര), മികച്ച ബി.ജി.എമ്മിന് എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1) എന്നിവർക്കും പുരസ്കാരം ലഭിച്ചു. മികച്ച കോസ്റ്റ്യൂമിന് നിഖിൽ ജോഷി, മികച്ച പ്രൊഡക്ഷൻ ഡിസൈനിന് അനന്ദ് അധ്യായ (അപരാജിതോ), മികച്ച എഡിറ്റിങ്ങിന് മഹേഷ് ഭുവനേന്ദ്ര (ആട്ടം), മികച്ച സൗണ്ട് ഡിസൈനിന് ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1), മികച്ച ക്യാമറയ്ക്ക് രവി വർമൻ (പൊന്നിയിൻ സെൽവൻ-1) എന്നിവർക്കും പുരസ്കാരം ലഭിച്ചു.

Story Highlights: 70th National Film Awards announced, recognizing excellence in Indian cinema across various categories

Leave a Comment