നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഹർജി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഠിന പരിശ്രമത്തിനോടുവിൽ പൂർത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന നിർദേശം അനുചിതമാണെന്ന് ഹർജിയിൽ പറയുന്നു. ജൂലൈ എട്ടിന് പരീക്ഷാക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ ഒരുമിച്ച് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കെയാണ് ഈ ഹർജി സമർപ്പിച്ചത്.

നീറ്റ് യുജി പരീക്ഷ പേപ്പർ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ അമിത് സിങിനെ ജാർഖണ്ഡിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.

ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തി.

ഗോദ്ര, അഹമ്മദാബാദ് ഉൾപ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ പരീക്ഷ റദ്ദാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

  ജഡ്ജിയുടെ വീട്ടിലെ കള്ളപ്പണം: സുപ്രീംകോടതി റിപ്പോർട്ട് പുറത്ത്
Related Posts
പടക്കശാല സ്ഫോടനം: ബംഗാളിലും ഗുജറാത്തിലുമായി 23 മരണം
firecracker factory explosions

ബംഗാളിലും ഗുജറാത്തിലുമുള്ള പടക്ക നിർമ്മാണശാലകളിൽ ഉണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. ബംഗാളിൽ Read more

ഗുജറാത്തിലെ പടക്കശാല സ്ഫോടനം: 13 മരണം
Banaskantha factory explosion

ഗുജറാത്തിലെ ബനസ്കന്തയിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. രാവിലെ Read more

സ്വർണത്തരി മണ്ണ് തട്ടിപ്പ്: ഗുജറാത്ത് സംഘം കൊച്ചിയിൽ പിടിയിൽ
gold dust soil scam

സ്വർണത്തരികളടങ്ങിയ മണ്ണ് എന്ന വ്യാജേന അരക്കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശികളായ നാലംഗ Read more

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത 2000 ആരോഗ്യ പ്രവർത്തകരെ ഗുജറാത്ത് സർക്കാർ പിരിച്ചുവിട്ടു
Gujarat healthcare workers protest

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്ത രണ്ടായിരത്തിലധികം ആരോഗ്യ പ്രവർത്തകരെ Read more

  എംബിഎ പരീക്ഷ ഉത്തരക്കടലാസുകൾ കാണാതായി: പുനഃപരീക്ഷയ്ക്ക് കേരള സർവകലാശാലയുടെ തീരുമാനം
ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Justice Yashwant Verma

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജഡ്ജിയുടെ വസതിയിൽ Read more

കൂട്ടിക്കൽ ജയചന്ദ്രന് പോക്സോ കേസിൽ മുൻകൂർ ജാമ്യം
Koottikal Jayachandran POCSO case

നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. Read more

അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
Supreme Court

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ബലാത്സംഗ കേസ് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. Read more

അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ
Supreme Court

പതിനൊന്ന് വയസുകാരിയുടെ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിയിൽ സുപ്രീം കോടതി Read more

വാളയാർ കേസ്: മാതാപിതാക്കൾ ഏപ്രിൽ 25ന് കോടതിയിൽ ഹാജരാകണം
Walayar Case

വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ ഏപ്രിൽ 25ന് സിബിഐ കോടതിയിൽ ഹാജരാകണമെന്ന് കോടതി Read more

  കേരള സർവകലാശാല ഉത്തരക്കടലാസ് നഷ്ടം: ഗസ്റ്റ് അധ്യാപകനെതിരെ നടപടി
ബില്ലുകളിൽ തീരുമാനമില്ല: ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Kerala Governor

ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് Read more