കൊല്ലത്തെ ഒരു നിർധന കുടുംബത്തിലെ അഞ്ചു വയസ്സുകാരനായ നിവേദിന്റെ ചികിത്സയ്ക്കായി സഹായം തേടുകയാണ് കുടുംബം. മൂന്ന് വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിച്ചു നടന്ന നിവേദിന് പെട്ടെന്നുണ്ടായ പനിയെ തുടർന്നാണ് രോഗം ബാധിച്ചത്. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം ഒടുവിൽ മീഥയിൽ മെലോണിക് അസിഡ്യൂരിയ എന്ന അപൂർവരോഗമാണ് നിവേദിന് പിടിപെട്ടതെന്ന് കണ്ടെത്തി.
ഇപ്പോൾ ചാലക്കുടിയിലാണ് നിവേദിന്റെ ചികിത്സ നടക്കുന്നത്. പൂർണ്ണമായും തകർന്ന ശരീരം ഇന്ന് മെല്ലെ ചലിച്ചു തുടങ്ങിയെങ്കിലും, ചികിത്സയ്ക്ക് മാസം 40,000 രൂപ വേണ്ടിവരുന്നു.
കൂലിപ്പണിക്കാരനായ പിതാവ് വിനോദിന്റെ ഏക വരുമാനം കൊണ്ട് ഈ ചെലവ് താങ്ങാനാകുന്നില്ല. ഇതിനിടയിൽ കുടുംബത്തിന്റെ വീടും ജപ്തിയിലായി.
— wp:paragraph –> കഴിഞ്ഞ ഒരു വർഷത്തെ ചികിത്സ കൊണ്ട് നിവേദിന് വലിയ മാറ്റമുണ്ടായെങ്കിലും, ഇപ്പോൾ ചികിത്സ തുടരാനുള്ള പണമില്ലാത്തതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. നിവേദിന്റെ ചികിത്സയ്ക്ക് സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഫെഡറൽ ബാങ്കിന്റെ നെടുമങ്കാവ് ശാഖയിലെ അക്കൗണ്ട് നമ്പർ 17280100027811 (IFSC: FDRL0001728) ലേക്ക് പണം അയയ്ക്കാവുന്നതാണ്. കൂടാതെ 8893122192 എന്ന നമ്പറിലേക്ക് Google Pay വഴിയും സഹായം നൽകാം.
— /wp:paragraph –>