തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞ് ആദം റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്. ഈ സംഭവത്തിൽ കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ഈ ദാരുണ സംഭവം നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Story Highlights: 5-month-old baby dies after choking on rambutan in Thiruvananthapuram