കുവൈറ്റിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി

Anjana

Bronze Age temple Kuwait

കുവൈറ്റിലെ ഫൈലാക ദ്വീപിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി. ഡാനിഷ്-കുവൈറ്റ് സംയുക്ത ഉത്ഖനന സംഘമാണ് മോസ്ഗാർഡ് മ്യൂസിയത്തിന്‍റെ നേതൃത്വത്തിൽ ഈ കണ്ടെത്തൽ നടത്തിയത്. നേരത്തെ കണ്ടെത്തിയിട്ടുള്ള കൊട്ടാരത്തിന്‍റെയും ദിൽമുൻ ക്ഷേത്രത്തിന്‍റെയും കിഴക്കാണ് പുതിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിന് 11 x 11 മീറ്റർ വലിപ്പമുണ്ട്. കൂടാതെ നിരവധി ബലിപീഠങ്ങളും അടങ്ങിയിരിക്കുന്നു. ബി.സി. 1900-1800 കാലഘട്ടത്തിലെ ആദ്യകാല ദിൽമുൺ സംസ്‌കാര കാലഘട്ടത്തിലേതാണ് ഈ പ്രദേശമെന്ന് സംഘം പറയുന്നു. അച്ചുകളും മൺപാത്രങ്ങളും ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് ഫൈലാക ദ്വീപിൽ മനുഷ്യവാസം നിലനിന്നിരുന്നതിന്‍റെ പുതിയ തെളിവുകൾ ക്ഷേത്രത്തിന്‍റെ രൂപകല്പന വ്യക്തമാക്കുന്നതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലിറ്ററേച്ചറിലെ പുരാവസ്തു, മ്യൂസിയം വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റാസ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ കണ്ടെത്തൽ ദിൽമുൻ നാഗരികതയെക്കുറിച്ചുള്ള അറിവ് സമ്പന്നമാക്കുമെന്നും അറേബ്യൻ ഗൾഫിലെ ഫൈലാക ദ്വീപിൻ്റെ സുപ്രധാന സാംസ്കാരിക, വാണിജ്യ, സാമൂഹിക പങ്കിനെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്യുന്നെന്നും ഡാനിഷ് പ്രതിനിധി സംഘത്തിൻ്റെ തലവനായ ഡോ. സ്റ്റീഫൻ ലാർസൻ വിശദീകരിച്ചു. പുതിയ കണ്ടെത്തൽ നിർണായകമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

Story Highlights: 4,000-year-old Bronze Age temple discovered on Failaka Island in Kuwait, providing new insights into Dilmun civilization

Leave a Comment