മഹാരാഷ്ട്രയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നു; സർക്കാരിനെതിരെ പ്രതിപക്ഷം

Anjana

Chhatrapati Shivaji statue collapse

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവം വലിയ വിവാദമായിരിക്കുകയാണ്. രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് തകർന്നത്. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഈ പ്രതിമ തകർന്നതിന് പിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി.

അഴിമതിയുടെ കാര്യത്തിൽ മറാഠാ രാജാവ് ശിവാജിയെപ്പോലും ബിജെപി സർക്കാർ വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു. പ്രതിമ തകർന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് എൻസിപി (എസ്പി) സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ ജയന്ത് പാട്ടീൽ വിമർശിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. പുതിയ പ്രതിമ നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഈ വിഷയം വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ദീപക് കേസർകർ പറഞ്ഞു. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തതെന്നും സ്മരിക്കേണ്ടതുണ്ട്.

Story Highlights: 35-foot tall statue of Chhatrapati Shivaji collapses in Maharashtra’s Sindhudurg Fort

Leave a Comment