മുണ്ടക്കൈ ഉരുൾപൊട്ടൽ: വനംവകുപ്പ് പ്രത്യേക പഠനം നടത്തുന്നു

നിവ ലേഖകൻ

Mundakkai landslide forest study

മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ആഘാതം പഠിക്കാൻ വനംവകുപ്പ് ഒരുങ്ങുകയാണ്. വകുപ്പിന്റെ അധീനതയിലുള്ള വനത്തിനുള്ളിലെ മലയിൽ നിന്നുത്ഭവിച്ച ഉരുൾപൊട്ടൽ ആയതിനാൽ പ്രത്യേക പഠനം നടത്താൻ തീരുമാനിച്ചു. ദുരന്തത്തിൽ വകുപ്പിന്റെ 25 ഹെക്ടർ വനപ്രദേശം തരിശായി മാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനം വകുപ്പിന്റെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർവ്വേ നടത്തും. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും സർവ്വേ ടീമിൽ ഉൾപ്പെടുത്തും. ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ വനത്തിൽ നടത്തിയ തിരച്ചിലിൽ വനംവകുപ്പിന്റെ സഹായം ദൗത്യസേനയ്ക്ക് ഏറെ ഗുണം ചെയ്തു.

വന്യമൃഗങ്ങളെന്നു പറയാൻ രണ്ടു മ്ലാവുകളുടെ ജഡം മാത്രമേ ലഭിച്ചിട്ടുള്ളൂ. വലിയ വന്യമൃഗങ്ങൾക്കൊന്നും അപായമുണ്ടായിട്ടില്ല. പാതിരാത്രി സംഭവിച്ച ദുരന്തം മൃഗങ്ങൾക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

വനംവകുപ്പു നടത്തുന്ന പഠനത്തിൽ നഷ്ടം എത്രയെന്ന് വ്യക്തമാകും. മുണ്ടക്കൈ ഭാഗത്തെ വനത്തിനുള്ളിൽ ഇനി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നും അറിയാൻ സാധിക്കും. വർഷങ്ങൾക്കു മുമ്പ് മുണ്ടക്കൈ വനത്തിലെ മലകളിൽ ഉരുൾ പൊട്ടിയിട്ടുണ്ട്.

  ഗോവിന്ദച്ചാമിയെ ജയിലിൽ നിന്ന് ചാടാൻ ആരും സഹായിച്ചില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ട്

അന്ന് നടന്ന സർവ്വേ റിപ്പോർട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല. ദുരന്ത മേഖലയിൽ നിന്നും 231 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളുമാണ് ലഭിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ തീവ്രതയും ഭൂവിനിയോഗം എങ്ങനെ നടത്തണമെന്നു മനസ്സിലാക്കാനും സർക്കാർ തലത്തിൽ ഒരു സർവ്വേ നടത്തുന്നുണ്ട്.

Story Highlights: Forest Department to study impact of Mundakkai landslide, 25 hectares of forest destroyed

Related Posts
കാട്ടാന കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമം; വാഹനം ഇടിച്ചവർക്കെതിരെ നടപടിയുമായി വനംവകുപ്പ്
wild elephant Kabali

കാട്ടാന കബാലിയെ വാഹനമിടിപ്പിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വനം വകുപ്പ് നടപടിയെടുക്കുന്നു. തമിഴ്നാട് Read more

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരാളെ രക്ഷപ്പെടുത്തി
Idukki landslide

ഇടുക്കി അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടൻകുടിയിൽ കനത്ത മണ്ണിടിച്ചിൽ. വൈകുന്നേരം മൂന്ന് മണി മുതൽ Read more

  കാട്ടാന കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമം; വാഹനം ഇടിച്ചവർക്കെതിരെ നടപടിയുമായി വനംവകുപ്പ്
ചൂരൽമല ഉരുൾപൊട്ടൽ: ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം
loan waiver denied

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. Read more

ഡാർജിലിംഗിൽ കനത്ത മണ്ണിടിച്ചിൽ; 7 കുട്ടികളടക്കം 23 മരണം
Darjeeling Landslide

ഡാർജിലിംഗിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 23 പേർ മരിച്ചു. ഇതിൽ ഏഴ് പേർ Read more

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് അയച്ച ആനയുടെ നില ഗുരുതരം
elephant health condition

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് തിരിച്ചയച്ച കാട്ടാനയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. Read more

സംസ്ഥാനത്ത് വനംവകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
Vigilance inspection

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു. ഓപ്പറേഷൻ വനരക്ഷ Read more

പാലോട് കൂട്ടക്കുരങ്ങ് മരണം: ദുരൂഹതകൾ ഉയരുന്നു, അന്വേഷണം ആരംഭിച്ചു
monkey deaths palode

പാലോട് മങ്കയം പമ്പ് ഹൗസിന് സമീപം 13 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി. Read more

എംഎസ്സി എൽസ 3 കപ്പൽ ദുരന്തം: പാരിസ്ഥിതിക ആഘാതമെന്ന് റിപ്പോർട്ട്
Arabian Sea environmental impact

എംഎസ്സി എൽസ 3 കപ്പൽ അപകടത്തെ തുടർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ വലിയ Read more

തൃശ്ശൂരിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രതിഷേധം കനക്കുന്നു
Forest department arrest

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ Read more

Leave a Comment