2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ജോൺ ജെ. ഹോപ്ഫീൽഡ്, ജോഫ്രി ഇ. ഹിൻറൻ എന്നിവർക്ക് ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെ സഹായിക്കുന്ന നെറ്റ്വർക്ക് ഗവേഷണത്തിനാണ് ഇരുവരും പുരസ്കാരത്തിന് അർഹരായത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് വികസിപ്പിക്കുന്നതിലൂടെ AI മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് ഇവരെ നൊബേൽ പുരസ്കാരത്തിലേക്ക് നയിച്ചത്.
1980-കളിൽ നടന്ന ഇരുവരുടെയും ഗവേഷണം, AI മേഖലയെ സാരമായി സ്വാധീനിച്ചു. ഭൗതികശാസ്ത്രത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് മെഷീൻ ലേണിങ്ങിന്റെ അടിസ്ഥാനം ഇരുവരും രൂപീകരിച്ചത്. ആധുനിക ഡാറ്റാ പ്രോസസ്സിംഗിനും പാറ്റേൺ തിരിച്ചറിയലിനും ശക്തി നൽകുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്താൻ ഇവരുടെ ഗവേഷണങ്ങൾ സഹായിക്കുന്നു.
ജോൺ ഹോപ്ഫീൽഡ് രൂപീകരിച്ചത് ഡേറ്റയിൽ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറിയാണ്. അതേസമയം, ജോഫ്രി ഇ. ഹിൻറൻ സൃഷ്ടിച്ചത് ഡേറ്റയിൽ സ്വയം വസ്തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതുപോലുള്ള ജോലികൾ ചെയ്യാനും കഴിയുന്ന രീതിയാണ്. ഇവരുടെ സംഭാവനകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി.
Story Highlights: Nobel Prize in Physics 2024 awarded to John Hopfield and Geoffrey Hinton for pioneering work in AI and neural networks