കണ്ണൂരിൽ നിപ ആശങ്ക നീങ്ങി; രണ്ട് സംശയ കേസുകളും നെഗറ്റീവ്

Anjana

കണ്ണൂരിൽ നിപ വൈറസ് ആശങ്ക നീങ്ങി. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരിലും നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തിയത്.

പഴക്കടയിലെ തൊഴിലാളികളായ രണ്ടുപേരെയാണ് ഇന്നലെ നിരീക്ഷണത്തിലാക്കിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഇരുവരും ആദ്യം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് അവരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അതീവ ജാഗ്രതയോടെയാണ് ഇരുവർക്കും മെഡിക്കൽ കോളജിൽ ചികിത്സാ സൗകര്യമൊരുക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിശോധനാഫലം നെഗറ്റീവായെങ്കിലും ഇരുവരും ചികിത്സയിൽ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നിപ വൈറസ് സംശയത്തെ തുടർന്ന് ജില്ലയിൽ സ്വീകരിച്ച മുൻകരുതൽ നടപടികൾ ഫലം കണ്ടതായി അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവർ നിർദേശിച്ചു.

Story Highlights: Two suspected Nipah virus cases in Kannur test negative

Leave a Comment