ചൂരൽമലയിലെ റിസോർട്ടിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു

Anjana

Chooralmala resort rescue

ചൂരൽമലയിലെ ട്രീവാലി റിസോർട്ടിൽ കുടുങ്ങിക്കിടന്നവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക ഉയരുകയാണ്. മുണ്ടക്കയിലെ ഈ റിസോർട്ടിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൂടം കൊണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിച്ചും മേൽക്കൂരകൾ വലിച്ചുനീക്കിയുമാണ് അവർ പ്രവർത്തിക്കുന്നത്.

അട്ടമലയിൽ കുടുങ്ങിക്കിടന്ന 500ലേറെ ആളുകളെ പുറത്തെത്തിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർച്ചെ മുണ്ടക്കയിലെത്തി പ്രവർത്തനം ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. അട്ടമലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾ ചെളിയിൽ പുതഞ്ഞ് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർ മുട്ടൊപ്പം ചെളിയിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്.

Story Highlights: Two dead bodies found at Tree Valley Resort in Chooralmala, Mundakkai, Wayanad amid rescue efforts

Image Credit: twentyfournews