175 വർഷം പഴക്കമുള്ള ഷാംപെയ്ൻ കുപ്പികൾ തകർന്ന കപ്പലിൽ നിന്ന് കണ്ടെത്തി

175-year-old champagne bottles shipwreck

19-ാം നൂറ്റാണ്ടില് തകര്ന്ന കപ്പലില് നിന്ന് നിരവധി ആഡംബര വസ്തുക്കളും നൂറുകണക്കിന് തുറക്കാത്ത ഷാംപെയ്ന് കുപ്പികളും കണ്ടെടുത്ത് പോളിഷ് ഡൈവര്മാര്. ബാള്ട്ടിടെക് എന്ന സ്വകാര്യ ഡൈവിംഗ് ഗ്രൂപ്പ് സ്വീഡിഷ് തീരത്ത് ബാള്ട്ടിക് കടലില് നടത്തിയ പര്യവേഷണത്തിലാണ് ഈ വസ്തുക്കള് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

175 വര്ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ സാധനങ്ങള് സ്റ്റോക്ക്ഹോമിലേയോ സെന്റ് പീറ്റേഴ്സ് ബെര്ഗിലേയോ ആഡംബര തീന്മേശകളിലേക്ക് കൊണ്ടുപോകാന് ഉദ്ദേശിച്ചിരുന്നവയാകാമെന്നാണ് ഡൈവര്മാരുടെ പ്രാഥമിക നിഗമനം. സെറാമിക് പാത്രങ്ങളും മിനറല് വാട്ടര് ബോട്ടിലുകളും ഉള്പ്പെടെയുള്ള നിരവധി വസ്തുക്കളാണ് ഡൈവര്മാര് കണ്ടെടുത്തത്.

  ഗൂഗിൾ മാപ്പിലെ നിറങ്ങൾ സൂചിപ്പിക്കുന്നത് എന്തൊക്കെ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

സെല്ട്ടേഴ്സ് എന്ന ബ്രാന്ഡിന്റെ മിനറല് വാട്ടര് കുപ്പികളാണ് തകര്ന്ന കപ്പലിലുണ്ടായിരുന്നത്. രാജകീയ പാനീയമായി കണക്കാക്കിയിരുന്ന ഈ ബ്രാന്ഡ് ഇന്നും മിനറല് വാട്ടര് ഉത്പ്പാദകരാണ്.

എന്നാല് ഷാംപെയ്ന്റെ ബ്രാന്ഡ് ഏതാണെന്ന് കണ്ടെത്താന് സാധിച്ചിട്ടില്ല. ഇത്രയധികം സാധനങ്ങള്, പ്രത്യേകിച്ച് നൂറുകണക്കിന് ഷാംപെയ്ന് കുപ്പികള്, ആദ്യമായാണ് കപ്പലില് നിന്ന് തങ്ങള്ക്ക് ലഭിക്കുന്നതെന്ന് ഡൈവര് സംഘത്തിന്റെ തലവന് ടൊമാസ് സ്റ്റാചുറ പറഞ്ഞു.

  ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം

ഈ കണ്ടെത്തല് 19-ാം നൂറ്റാണ്ടിലെ ആഡംബര ജീവിതത്തിലേക്കും വാണിജ്യ ബന്ധങ്ങളിലേക്കും വെളിച്ചം വീശുന്നു.

Related Posts
എംഎസ്സി എൽസ 3 കപ്പൽ ദുരന്തം: പാരിസ്ഥിതിക ആഘാതമെന്ന് റിപ്പോർട്ട്
Arabian Sea environmental impact

എംഎസ്സി എൽസ 3 കപ്പൽ അപകടത്തെ തുടർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ വലിയ Read more

  ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം
55 വർഷത്തിന് ശേഷം കണ്ടെത്തിയ ‘എം.വി. നൂംഗ’: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ വലിയ സമുദ്ര ദുരന്തം
MV Noongah shipwreck Australia

ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് കാരണമായ, 21 പേരുടെ മരണത്തിനിടയാക്കിയ Read more