Headlines

Health, Kerala News

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; 17 സാമ്പിളുകൾ കൂടി നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; 17 സാമ്പിളുകൾ കൂടി നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ക്രമേണ ഒഴിയുന്നതായി റിപ്പോർട്ട്. ഇന്ന് പുറത്തുവന്ന 17 സാമ്പിളുകളുടെ ഫലങ്ങളും നെഗറ്റീവായതോടെയാണ് ആശ്വാസം. നിലവിൽ 460 പേരാണ് നിരീക്ഷണത്തിലുള്ളത്, ഇതിൽ 260 പേർ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രസംഘം ഇന്ന് വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. പൂനെയിൽ നിന്നുള്ള മൊബൈൽ ലാബ് പ്രവർത്തനം ആരംഭിച്ചതായും, അടുത്ത ദിവസം ഇതിന്റെ പ്രവർത്തനം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അറിയിപ്പുണ്ട്. ഭോപാലിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പ് സംഘം അടുത്ത ദിവസം ജില്ലയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയത് തെറ്റായ സമീപനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. തമിഴ്നാടുമായി ആശയവിനിമയം നടത്തിയതായും മന്ത്രി വ്യക്തമാക്കി. നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts