ചന്ദ്ര തിയേറ്ററുകളിൽ “ലോക: ചാപ്റ്റർ വൺ” മികച്ച പ്രതികരണവുമായി മുന്നേറുന്നു. സൂപ്പർഹീറോ ഴോണറിലുള്ള ഈ സിനിമയെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ സിനിമ ബോക്സോഫീസിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.
ഈ സിനിമയിലെ കല്യാണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംവിധായകൻ ഡൊമനിക് അരുൺ, കല്യാണി പ്രിയദർശൻ ഈ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുന്നു. നിരവധി ഓപ്ഷനുകളിൽ നിന്നാണ് കല്യാണി ഈ സിനിമയിലേക്ക് എത്തിയത് എന്ന് ഡൊമനിക് അരുൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
പല അഭിനേതാക്കളുടെ കൂട്ടത്തിൽ കല്യാണിയെയും ഈ സിനിമയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു എന്ന് ഡൊമനിക് അരുൺ പറയുന്നു. ആദ്യ സിനിമയായ “തരംഗ”ത്തിന് ശേഷം എട്ട് വർഷങ്ങൾ കഴിഞ്ഞാണ് ഡൊമനിക് “ലോക”യുമായി എത്തുന്നത്. കല്യാണിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഡൊമനിക് വെളിപ്പെടുത്തി.
“‘മൂപ്പര് തന്നെ മൂത്തോൻ’: സസ്പെൻസ് വെളിപ്പെടുത്തി ദുൽഖർ സൽമാൻ”
ду