Headlines

National, Politics

പ്രളയ ദുരിതാശ്വാസം: ബീഹാറിന് 11,500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു; കേരളം പട്ടികയിലില്ല

പ്രളയ ദുരിതാശ്വാസം: ബീഹാറിന് 11,500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു; കേരളം പട്ടികയിലില്ല

പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11,500 കോടി രൂപയുടെ സഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഈ സഹായ പദ്ധതിയിൽ അസം, ഹിമാചൽ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളും ഉൾപ്പെടുന്നു. എന്നാൽ, കേരളം ഈ പട്ടികയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിഹാറിന് പുതിയ എയർപോർട്ടുകളും മെഡിക്കൽ കോളജുകളും പ്രഖ്യാപിച്ചതോടൊപ്പം, സംസ്ഥാനത്തെ ഹൈവേകൾക്ക് 26,000 കോടി രൂപയും അനുവദിച്ചു. ബിഹാറിലെ രണ്ട് ക്ഷേത്ര ഇടനാഴികൾക്കും പ്രത്യേക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചു. ഇതിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ തലസ്ഥാന നഗര വികസനത്തിനായി നീക്കിവച്ചിരിക്കുന്നു. ചെന്നൈ-വിശാഖപട്ടണം-ബംഗളൂരു-ഹൈദരാബാദ് പ്രത്യേക വ്യാവസായിക ഇടനാഴി രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ പോസ്റ്റൽ പേമെന്റ് ബാങ്കുകൾ സ്ഥാപിക്കുമെന്നും, ഇത് 63,000 ഗ്രാമങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല

Related posts