ഹാത്രസിലെ ആധ്യാത്മിക പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ചു; 150ഓളം പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ഹാത്രസിൽ നടന്ന ഒരു ആധ്യാത്മിക പരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ചു. 150ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിലവിൽ 107 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക അധികൃതർ പങ്കുവയ്ക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരുക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മന്ത്രി സന്ദീപ് സിംഗ് അപകടസ്ഥലം സന്ദർശിച്ചു. മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റി സംഘടിപ്പിച്ച സത്സംഗത്തിനിടെയാണ് അപകടമുണ്ടായത്. സത്സംഗത്തിന് ശേഷം ആളുകൾ തിരികെ വീടുകളിലേക്ക് മടങ്ങുമ്പോഴാണ് തിക്കും തിരക്കും വർധിച്ചത്.

ആളുകൾക്ക് തിരിച്ച് ഇറങ്ങാനുള്ള വഴി വളരെ വീതി കുറഞ്ഞതായിരുന്നെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. തിരക്കിൽപ്പെട്ട് ആളുകൾ മറിഞ്ഞുവീഴുകയും അതിന് മുകളിലേക്ക് വീണ്ടും വീണ്ടും ആളുകൾ വീഴുകയുമായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യമായി പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരെ ഹാത്രസിലേയും എറ്റയിലേയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ഹാത്രസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ, പുറത്തുവരുന്ന വിഡിയോകൾ ഉത്തർപ്രദേശ് സർക്കാരോ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.

  കത്വയിലെ ഏറ്റുമുട്ടൽ: നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു

മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. മരിച്ചവരെ മുഴുവൻ പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

Related Posts
ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്
Eid prayers ban

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും Read more

ഭാര്യയെ കാമുകനു വിവാഹം ചെയ്തുകൊടുത്ത് ഭർത്താവ്
Gorakhpur marriage

ഗൊരഖ്പുരിൽ ഭാര്യയ്ക്കും കാമുകനും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഒന്നര വർഷത്തെ ബന്ധത്തിന് ശേഷമാണ് Read more

മുസ്ലിങ്ങൾ സുരക്ഷിതരാകണമെങ്കിൽ ഹിന്ദുക്കൾ സുരക്ഷിതരാകണം: യോഗി ആദിത്യനാഥ്
Yogi Adityanath

ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മാത്രമേ മുസ്ലീങ്ങൾക്കും സുരക്ഷയുണ്ടാകൂ എന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി Read more

വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഷെയർ ചെയ്തതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി
Photographer Murder

ഉത്തർപ്രദേശിൽ വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ ക്രൂരമായി കൊലപ്പെടുത്തി. സ്ത്രീയുടെ Read more

  മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ തമിം ഇക്ബാലിന് ഹൃദയാഘാതം
ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകൻ ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊന്നു
BJP worker shooting

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ബിജെപി പ്രവർത്തകൻ ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി Read more

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്ക്: ആശങ്ക വേണ്ടെന്ന് അധികൃതർ
New Delhi Railway Station

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ട്രെയിനുകൾ വൈകിയതാണ് തിരക്കിന് Read more

സംഭൽ കലാപം: ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ
Sambhal Violence

സംഭൽ കലാപക്കേസിൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ പോലീസ് അറസ്റ്റ് Read more

ഭർത്താവിനെ കൊന്ന് കാമുകനൊപ്പം ഹോളി ആഘോഷിച്ച് യുവതി
Murder

ഉത്തർപ്രദേശിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഹോളി ആഘോഷിച്ച യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ Read more

  കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുക്കും
മുസാഫർപൂരിൽ യുവതിയെ ടെലികോം ഓഫിസിൽ കോടാലികൊണ്ട് വെട്ടി; യുവാവ് പിടിയിൽ
axe attack

ഉത്തർപ്രദേശിലെ മുസാഫർപൂരിൽ ടെലികോം ഓഫിസിൽ യുവതിയെ കോടാലികൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. കോൾ ഡീറ്റെയിൽസ് നൽകാൻ Read more

ഹത്രാസിലെ പ്രൊഫസർക്കെതിരെ ലൈംഗികാതിക്രമക്കേസ്
Sexual Harassment

ഉത്തർപ്രദേശിലെ ഹത്രാസിലെ കോളേജ് പ്രൊഫസർക്കെതിരെ ലൈംഗികാതിക്രമക്കേസ്. നിരവധി വിദ്യാർഥിനികളാണ് പരാതി നൽകിയത്. പ്രതി Read more