ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…

നിവ ലേഖകൻ

ChatGPT voice mode emotional bond

ടെക് ലോകത്തെ പലരും ഇപ്പോൾ എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നു. എന്നാൽ, ഓപ്പൺ എഐ നിർമ്മിച്ച ചാറ്റ് ജിപിടിയുമായി ഉപയോക്താക്കൾക്ക് വൈകാരിക ബന്ധമുണ്ടാകുമോ എന്ന ആശങ്ക നിർമാതാക്കൾ തന്നെ പങ്കുവച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച വോയിസ് മോഡ് എന്ന സംവിധാനമാണ് ഈ ആശങ്കയ്ക്ക് കാരണം. പെയ്ഡ് യൂസേഴ്സിനായി അവതരിപ്പിച്ച ഈ ഫീച്ചർ മനുഷ്യനെ പോലെ സംസാരിക്കാൻ കഴിവുള്ള എഐ വോയ്സ് മോഡാണ്.

മനുഷ്യരെ പോലെ തന്നെ സംസാരത്തിനിടെ മൂളുന്നത് പോലെയുള്ള ശബ്ദങ്ങളുണ്ടാക്കാനും, ഉപഭോക്താവിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വൈകാരികതയ്ക്കനുസരിച്ച് മറുപടി നൽകാനും ഈ എഐക്ക് കഴിയും. ഫോൺ കോൾ പോലെ തന്നെ ചാറ്റ് ജിപിടി സംസാരിക്കുന്നതിനിടയിൽ ഉപയോക്താവിന് സംസാരിക്കാനും കഴിയും.

ഇത്തരം സവിശേഷതകൾ മനുഷ്യർ ചാറ്റ് ജിപിടിയുമായി വൈകാരിക ബന്ധത്തിലെത്താൻ സാധ്യതയുണ്ടെന്ന് നിർമാതാക്കൾ കരുതുന്നു. എഐയുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതിലൂടെ മനുഷ്യരുടെ സമൂഹവുമായുള്ള ബന്ധവും മറ്റ് മനുഷ്യരുമായുള്ള ഇടപെടലും കുറയാൻ സാധ്യതയുണ്ടെന്നും നിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

മനുഷ്യനെ പോലെ സംസാരിക്കുന്ന എഐയിലൂടെ വിവരങ്ങൾ ലഭിക്കുമ്പോൾ അതിൽ കൂടുതൽ വിശ്വസിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാങ്കേതിക വിദ്യകളുടെ ഉപയോഗം സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് വരും നാളുകളിൽ കാണേണ്ടിയിരിക്കുന്നു.

Story Highlights: OpenAI expresses concerns over potential emotional bonds with ChatGPT’s new voice mode feature

Related Posts
ചാറ്റ് ജിപിടി ഉപയോഗിച്ച് പഠനം; ബിരുദദാന ചടങ്ങിൽ തുറന്നുപറഞ്ഞ് വിദ്യാർത്ഥി
ChatGPT for education

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഒരു വിദ്യാർത്ഥി താൻ ലാർജ് ലാംഗ്വേജ് മോഡൽ Read more

ഇന്ത്യയിലെ 83% സ്ഥാപനങ്ങളിലും ഇനി ചീഫ് എഐ ഓഫീസർമാർ!
Chief AI Officers

ഇന്ത്യയിലെ 83 ശതമാനം സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസർമാരെ നിയമിച്ചതായി റിപ്പോർട്ട്. ആമസോൺ Read more

എഐ ജീവനക്കാർക്ക് പകരമാവില്ല; സുന്ദർ പിച്ചൈയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു
AI employee replacement

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. എഞ്ചിനീയർമാരെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കാൻ Read more

ചാറ്റ് ജിപിടിയിൽ മീറ്റിങ് റെക്കോർഡിംഗ് ഫീച്ചറുമായി ഓപ്പൺ എഐ
ChatGPT meeting record

ചാറ്റ് ജിപിടി ബിസിനസ് ഉപയോക്താക്കൾക്ക് മീറ്റിംഗുകൾ റെക്കോർഡ് ചെയ്യാനുള്ള ഫീച്ചറുമായി ഓപ്പൺ എഐ. Read more

നിർമ്മിത ബുദ്ധി ലോക ജനസംഖ്യ കുറയ്ക്കുമെന്ന് വിദഗ്ധൻ്റെ പ്രവചനം
AI world population

നിർമ്മിത ബുദ്ധി (എ ഐ) ലോക ജനസംഖ്യ കുറയ്ക്കുമെന്ന പ്രവചനവുമായി വിദഗ്ധർ രംഗത്ത്. Read more

അടുത്ത 5 വർഷത്തിനുള്ളിൽ AI തൊഴിലവസരങ്ങൾ ഇല്ലാതാക്കും; മുന്നറിയിപ്പുമായി ഗൂഗിൾ ഡീപ്പ് മൈൻഡ് സിഇഒ
AI job opportunities

ഗൂഗിൾ ഡീപ്പ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് നിർമ്മിത ബുദ്ധി (എഐ) തൊഴിലിടങ്ങളിൽ Read more

സങ്കീർണ്ണ ജോലികൾ എളുപ്പമാക്കാൻ ഓപ്പൺ എഐയുടെ പുതിയ എഐ മോഡലുകൾ
OpenAI AI Models

ഓപ്പൺ എഐ രണ്ട് പുതിയ നിർമിതബുദ്ധി മോഡലുകൾ പുറത്തിറക്കി. ഒ3, ഒ4 (o3, Read more

ചാറ്റ് ജിപിടി മാർച്ചിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ്
ChatGPT app downloads

ഇൻസ്റ്റാഗ്രാമിനെയും ടിക് ടോക്കിനെയും പിന്തള്ളി ചാറ്റ് ജിപിടി മാർച്ചിൽ ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് Read more

നിർമ്മിത ബുദ്ധി: കേരളത്തിന്റെ സമഗ്ര സമീപനം
Artificial Intelligence

നിർമ്മിത ബുദ്ധിയുടെ വളർച്ചയും അതിന്റെ സാധ്യതകളും വെല്ലുവിളികളും കേരളം എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചുള്ള Read more

ഓപ്പൺ എഐ ഏറ്റെടുക്കാൻ ഇലോൺ മസ്കിന്റെ ശ്രമം; സാം ആൾട്ട്മാൻ നിരസിച്ചു
OpenAI

ഇലോൺ മസ്ക് നയിക്കുന്ന നിക്ഷേപക സംഘം ഓപ്പൺ എഐ ഏറ്റെടുക്കാൻ 8.46 ലക്ഷം Read more

Leave a Comment