പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കണം; യുവ മോർച്ച നേതാവ് കെ. ഗണേഷ്

നിവ ലേഖകൻ

Prithviraj

കോഴിക്കോട്◾ നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യുവ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആവശ്യം. ‘ആടു ജീവിതം’ സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശ വിരുദ്ധമാണ്. ‘കുരുതി’യും ‘ജനഗണമന’യും ‘എമ്പുരാ’നും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ള പൂശുന്ന കഥാ തന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ആടു ജീവിതത്തി’ന്റെ ഷൂട്ടിങ്ങിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കോവിഡ് കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐഎസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശ വിരുദ്ധ ആശയങ്ങൾ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം. ബഹിഷ്ക്കരിക്കാനല്ല മറിച്ച് ‘എമ്പുരാൻ’ ഒളിച്ചു കടത്തുന്നത് ദേശ വിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കാസർകോഡ് നീലേശ്വരത്ത് 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Story Highlights: Yuva Morcha demands investigation into Prithviraj’s foreign connections and alleged anti-national themes in his films.

Related Posts
എം വി ഗോവിന്ദൻ എമ്പുരാൻ ചിത്രത്തെ പ്രശംസിച്ചു
Empuraan movie

മതനിരപേക്ഷതയുടെ പ്രാധാന്യം ഫലപ്രദമായി അവതരിപ്പിച്ച ചിത്രമാണ് എമ്പുരാൻ എന്ന് എം വി ഗോവിന്ദൻ Read more

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നു
drug cases minors

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ടുകൾ. 2022 മുതൽ 170 Read more

വിവാദങ്ങൾക്കിടെ എമ്പുരാൻ 200 കോടി ക്ലബ്ബിൽ
Empuraan Movie

വിവാദങ്ങൾക്കിടെയും എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ചേർന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ Read more

എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; വിവാദങ്ങൾക്കിടെ 200 കോടി കളക്ഷൻ
Empuraan re-release

എമ്പുരാൻ സിനിമയുടെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 200 Read more

  പാലക്കാട് ദന്തൽ ക്ലിനിക്കിൽ ചികിത്സാ പിഴവ്: യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു
ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്: അപേക്ഷാ തീയതി നീട്ടി
Domiciliary Nursing Care Course

പാലക്കാട് സ്കൂൾ-കേരള വഴി നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ Read more

കേരളത്തിൽ കൊടുംചൂട് തുടരുന്നു; ജലക്ഷാമവും പകർച്ചവ്യാധികളും രൂക്ഷം
Kerala heatwave

കേരളത്തിൽ കൊടുംചൂട് രൂക്ഷമായി തുടരുകയാണ്. ജലക്ഷാമവും പകർച്ചവ്യാധികളും വ്യാപകമാണ്. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ Read more

എമ്പുരാനെതിരായ നടപടി ആശങ്കാജനകമെന്ന് ആഷിഖ് അബു; പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ
Empuraan Controversy

എമ്പുരാനെതിരെയുള്ള ഭീഷണി ആശങ്കാജനകമാണെന്ന് സംവിധായകൻ ആഷിഖ് അബു. പൃഥ്വിരാജിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും Read more

വൈദ്യുതി, പാചകവാതക ചെലവുകൾക്ക് ഇളവ് പ്രഖ്യാപിച്ച് ട്വന്റി ട്വന്റി
Twenty20 welfare projects

ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വൈദ്യുതി, പാചകവാതക ചെലവുകളിൽ ഇളവ്. വൈദ്യുതി Read more

ശബരിമല നട നാളെ തുറക്കും
Sabarimala Vishu Festival

ശബരിമലയിൽ ഉത്സവത്തിനും വിഷുവിനോടനുബന്ധിച്ചുള്ള പൂജകൾക്കുമായി നാളെ (01.04.2025) നട തുറക്കും. ഏപ്രിൽ 2-ന് Read more

  കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വൈകാരിക പ്രസംഗം: "പ്രസംഗിച്ചാൽ പലതും തുറന്നു പറയേണ്ടിവരും"
കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more