തൃശൂർ റൂറൽ പോലീസ് വൻ ലഹരി മാഫിയയെ പിടികൂടി; പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു

Anjana

Updated on:

Thrissur drug trafficking arrest
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തി മധ്യകേരളത്തിൽ വിതരണം ചെയ്തിരുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എം എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട മൻസൂർ എന്ന രാജേഷ് (38), സുവിൻ സുരേന്ദ്രൻ (29), മുനീർ മുജീബ് റഹ്മാൻ (28) എന്നിവരാണ് പത്ത് കിലോയോളം കഞ്ചാവുമായി പിടിയിലായത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽ നിന്നും കഞ്ചാവ് വാങ്ങി വരവേ വാഹനത്തിന് തകരാർ സംഭവിച്ചതിനാൽ കഞ്ചാവിൻ്റെ ഭൂരിഭാഗവും തമിഴ്നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിൻ്റെ സിമൻറ് ലോറിയിൽ കയറി നാട്ടിലേക്ക് വരികയായിരുന്നു സംഘം. പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ വി. സജേഷ്കുമാർ, സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ടോൾപ്ലാസയിലും അനുബന്ധ റോഡുകളിലും നിലയുറപ്പിച്ച് വാഹന പരിശോധന നടത്തി ലഹരിക്കടത്തു സംഘത്തെ പിടികൂടിയത്. പിടിയിലായവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ഇവരുടെ സംഘത്തിൽ പെട്ടവരേയും ഇടപാടുകാരേയും ഉപഭോക്താക്കളേയും കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
  ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; സംഘാടകരുടെ അനാസ്ഥയിൽ അന്വേഷണം
Story Highlights: Thrissur Rural Police arrest notorious drug trafficking gang with 10 kg of cannabis from Andhra Pradesh
Related Posts
ഹണി റോസിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ, 26 പേർ കൂടി നിരീക്ഷണത്തിൽ
Honey Rose cyber attack arrest

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ പോലീസ് Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഫേസ്ബുക്ക് പോസ്റ്റിലെ മോശം കമന്റുകൾക്കെതിരെ ഹണി റോസ് പൊലീസിൽ പരാതി നൽകി
Honey Rose Facebook complaint

നടി ഹണി റോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റുകൾ ഇട്ടവർക്കെതിരെ Read more

ജിപിഎസ് ഉപയോഗിച്ച മയക്കുമരുന്ന് കടത്ത്: രണ്ട് പ്രതികൾ പിടിയിൽ
GPS drug smuggling Kerala

മലപ്പുറം, തിരൂർ സ്വദേശികളായ രണ്ട് പേർ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ മയക്കുമരുന്ന് Read more

  കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
തിരുവല്ലയിൽ പുതിയ രീതിയിലുള്ള ലോട്ടറി തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
Thiruvalla lottery scam

തിരുവല്ലയിൽ സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിയിലുള്ള തട്ടിപ്പ് പോലീസ് കണ്ടെത്തി. ബിഎസ്എ Read more

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഗോവയില്‍ കണ്ടെത്തി; അധ്യാപകരുടെ യാത്രാ സംഘം തിരിച്ചറിഞ്ഞു
missing girl found Goa

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസ്സുകാരി ഷന ഷെറിനെ ഗോവയിലെ മഡ്ഗോണില്‍ നിന്ന് Read more

പട്ടാമ്പിയിൽ കാണാതായ 15 കാരി: സംശയമുള്ള വ്യക്തിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
Missing girl Pattambi

പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടിയുടെ Read more

കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

ആലുവയിൽ 10 കിലോ കഞ്ചാവ് പിടികൂടി; കൊല്ലത്ത് കാർ അപകടത്തിൽ ഐടി ജീവനക്കാരൻ മരിച്ചു
Cannabis seizure Aluva

ആലുവയിൽ എക്സൈസ് സംഘം 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ഒഡീഷ സ്വദേശികൾ Read more

  കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്: പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ
Thrissur flat fireworks attack

തൃശൂർ പുല്ലഴിയിലെ ഫ്ലാറ്റിലേക്ക് വീര്യം കൂടിയ പടക്കം എറിയപ്പെട്ടു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിലായി. Read more

പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി; കർശന നിബന്ധനകൾ
Paramekkavu Vela fireworks

തൃശൂർ എഡിഎം പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി. ഹൈക്കോടതി നിർദേശങ്ങൾ ദേവസ്വം Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക