Rescue Operation

തിരുവനന്തപുരത്ത് കാർ ചെളിയിൽ പുതഞ്ഞു; രക്ഷാപ്രവർത്തനം നടത്തി
തിരുവനന്തപുരത്തെ പൗണ്ട് കടവ് തമ്പുരാൻ മുക്ക് റോഡിൽ ഒരു കാർ ചെളിയിൽ പൂർണമായും പുതഞ്ഞുപോയി. രണ്ട് മണിക്കൂറോളം ഒരു സ്ത്രീയും കുട്ടികളും കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. നാട്ടുകാരുടെ സഹായത്തോടെ ക്രയിൻ എത്തിച്ചാണ് കാറുകൾ പുറത്തേക്ക് വലിച്ചുകയറ്റിയത്.

ഷിരൂർ ദുരന്തം: 72 ദിവസത്തിനു ശേഷം അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി
ഷിരൂർ ഗംഗാവലിപ്പുഴയിൽ നിന്ന് 72 ദിവസത്തിനു ശേഷം അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. തകർന്ന ലോറിയുടെ ക്യാബിനിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഗംഗാവലിയിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി; മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ മലയാളിയും
ഗംഗാവലിപ്പുഴയിൽ നിന്ന് 72 ദിവസത്തിനു ശേഷം അർജുന്റെ ലോറി കണ്ടെത്തി. കൊല്ലം സ്വദേശിയായ ജോമോൻ ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധരാണ് ലോറി കണ്ടെത്തിയത്. ലോറിക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധനയ്ക്കായി മാറ്റി.

ഷിരൂർ ദൗത്യം: കനത്ത മഴയില്ലാത്തിടത്തോളം ഡ്രഡ്ജിങ് തുടരുമെന്ന് അധികൃതർ
ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കനത്ത മഴയില്ലാത്തിടത്തോളം ഡ്രഡ്ജിങ് നിർത്തില്ലെന്ന് അധികൃതർ ഉറപ്പ് നൽകി. എന്നാൽ മോശം കാലാവസ്ഥ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന ആശങ്കയുണ്ട്.

ഗംഗാവലി പുഴയിൽ തിരച്ചിൽ തുടരുന്നു; അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി
ഗംഗാവലി പുഴയിൽ അർജുനടക്കം നാലുപേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. ലോറിയുടെ പിൻ ടയറുകളും തടികഷ്ണവും കണ്ടെത്തി. റിട്ട.മേജർ ജനറൽ എം ഇന്ദ്രബാലന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.

ഷിരൂർ ദൗത്യം: അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; തിരച്ചിൽ നിർണായക ഘട്ടത്തിൽ
ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ. ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി. അസ്ഥിയുടെ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം.

ഷിരൂർ ദൗത്യം: ഗംഗാവലി പുഴയിൽ ലോറി കണ്ടെത്തി, നിർണായക വിവരങ്ങൾ പുറത്ത്
ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ. ഗംഗാവ്ലി പുഴയുടെ അടിത്തട്ടിൽ ലോറി കണ്ടെത്തി. ലോറി തലകീഴായി കിടക്കുന്നതായി ഈശ്വർ മാൽപെ സ്ഥിരീകരിച്ചു.