Kerala Politics

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് നേതാക്കൾ വരുന്നത്; സർക്കാരിന് ഫണ്ടില്ലെങ്കിൽ എങ്ങനെ രക്ഷിക്കാനാകും? പി.വി. അൻവർ
അനന്തുവിൻ്റെ വീട് സന്ദർശിച്ച് പി.വി. അൻവർ സർക്കാരിനെതിരെ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് രാഷ്ട്രീയക്കാർ വരുന്നതെന്നും മലയോര ജനതയെ രക്ഷിക്കാൻ സർക്കാരിന് ഫണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.

കഴിവില്ലെങ്കിൽ രാജി വെച്ച് പോകണം; വനം മന്ത്രിക്കെതിരെ വി.ഡി. സതീശൻ
വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി സ്വന്തം കഴിവുകേടുകൾ മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്ന് സതീശൻ ആരോപിച്ചു. മന്ത്രിസ്ഥാനത്ത് ഇരിക്കാൻ എ.കെ. ശശീന്ദ്രൻ യോഗ്യനല്ലെന്നും അദ്ദേഹം രാജി വെച്ച് പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

റിയാസിനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ; വകുപ്പിൽ ഒന്നും നടക്കുന്നില്ല, ജനങ്ങൾ മറുപടി നൽകും
മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഹൈബി ഈഡൻ എം.പി വിമർശനവുമായി രംഗത്ത്. റിയാസ് വകുപ്പിൽ ശരിയായ രീതിയിൽ കാര്യങ്ങൾ നടക്കുന്നില്ലെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മന്ത്രിയെ വിമർശിച്ചിരുന്നു.

പി.വി അൻവറിൻ്റെ ആരോപണങ്ങൾ ജനം വിലയിരുത്തട്ടെ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
പി.വി അൻവറിൻ്റെ ആരോപണങ്ങൾ ജനം വിലയിരുത്തട്ടെ എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യുഡിഎഫിന് രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് മത വർഗീയ വാദം പ്രചരിപ്പിക്കുന്നത്. മലപ്പുറത്തെ പറ്റി പറയാൻ കോൺഗ്രസിന് അവകാശമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്ഭവൻ പൊതുസ്ഥലം; വർഗീയത പ്രചരിപ്പിക്കാൻ ഉപയോഗിക്കരുത്: എം.വി. ഗോവിന്ദൻ
രാജ്ഭവനിലെ ചിത്ര വിവാദത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. രാജ്ഭവൻ പൊതുസ്ഥലമാണെന്നും, വർഗീയത പ്രചരിപ്പിക്കാൻ പൊതുയിടം ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരെ പിൻവലിക്കണമെന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്വേഷ പരാമർശങ്ങൾക്കെതിരെ എം. സ്വരാജ്; മലപ്പുറത്തിൻ്റെ ചരിത്രം ഓർമ്മിപ്പിക്കേണ്ടി വന്നുവെന്ന് സ്ഥാനാർത്ഥി
മലപ്പുറം ജില്ലയുടെ ചരിത്രം വിദ്വേഷ പരാമർശങ്ങൾ ഉയർന്നുവന്നതുകൊണ്ടാണ് ഓർമ്മിപ്പിക്കേണ്ടി വന്നതെന്ന് എം. സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് ചർച്ച ചെയ്യേണ്ടത് നാടിൻ്റെയും ജനങ്ങളുടെയും പ്രശ്നങ്ങളെക്കുറിച്ചാണ്. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം നെട്ടയത്തെ വസതിയിൽ രാവിലെ 10:30 വരെ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 1:30-ന് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്കാരം നടക്കും.

നിലമ്പൂരിൽ ഇടത് കൗൺസിലർ തൃണമൂൽ കോൺഗ്രസിൽ; അൻവറിന് പിന്തുണയെന്ന് ഇസ്മയിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂരിൽ നഗരസഭയിലെ ഇടത് കൗൺസിലർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജെഡിഎസ് ദേശീയ കൗൺസിൽ അംഗം ഇസ്മയിൽ എരഞ്ഞിക്കലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സിപിഐഎം ബിജെപി അന്തർധാരയുണ്ടെന്നും അൻവറിന് ഒപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇസ്മയിൽ പ്രതികരിച്ചു.

യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നു; വെല്ലുവിളിയുമായി തോമസ് ഐസക്
യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റാണെന്ന് ടി.എം. തോമസ് ഐസക്. 2015 ഡിസംബറിൽ ഉമ്മൻ ചാണ്ടി തന്നെ 6 മുതൽ 11 മാസം വരെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. കുടിശ്ശിക തീർത്തതിൻ്റെ വിവരങ്ങൾ പുറത്തുവിടാൻ യുഡിഎഫ് നേതാക്കളെ തോമസ് ഐസക് വെല്ലുവിളിച്ചു.

ബലിപെരുന്നാൾ അവധി: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി
ബലിപെരുന്നാൾ അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അവധി പ്രഖ്യാപിക്കാൻ സർക്കാരിന് യാതൊരു മടിയുമില്ലെന്നും രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെ ചിലർ ഈ വിഷയം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. നിലമ്പൂരിൽ പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ആർഎസ്എസ് ചിത്രത്തിന് മുന്നിൽ കുമ്പിടാൻ കിട്ടില്ല; ഗവർണർക്കെതിരെ മന്ത്രി പി. പ്രസാദ്
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായ പശ്ചാത്തലത്തിൽ ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. ആർഎസ്എസ് ചിത്രം സർക്കാർ പരിപാടിയുടെ ഭാഗമാക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്ന് മന്ത്രി പി. പ്രസാദ് വ്യക്തമാക്കി. ഗവർണർ അറിയാതെ അല്ല ആർഎസ്എസ് ചിത്രം വന്നതെന്നും മന്ത്രി ആരോപിച്ചു.

രാജ്ഭവന് പരിപാടികളില് ഭാരതാംബയുടെ ചിത്രം; സര്ക്കാര്-ഗവര്ണര് പോര് തുടരുന്നു
രാജ്ഭവനിലെ പരിപാടികളില് ഭാരതാംബയുടെ ചിത്രം വെക്കുന്നതുമായി ബന്ധപ്പെട്ട് സര്ക്കാരും ഗവര്ണറും തമ്മില് ഭിന്നത രൂക്ഷമായി. പരിസ്ഥിതി ദിനാഘോഷത്തില് കൃഷിമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെുക്കാതെ പ്രതിഷേധിച്ചു. ചിത്രം എടുത്തുമാറ്റില്ലെന്ന് ഗവര്ണര് അറിയിച്ചതോടെ സര്ക്കാര് കൂടുതല് പ്രതിരോധത്തിലായിരിക്കുകയാണ്.