Kerala Politics

കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ കൂട്ടരാജി; 700-ൽ അധികം പേർ പാർട്ടി വിട്ടു
കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ 700-ൽ അധികം പേർ കൂട്ടരാജി വെച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. രാജി വെച്ചവരിൽ പ്രധാന നേതാക്കളും പ്രാദേശിക കമ്മറ്റി അംഗങ്ങളും ഉൾപ്പെടുന്നു.

സിപിഐഎം പരിപാടിയിൽ നിന്ന് ജി. സുധാകരൻ പിന്മാറി; കാരണം നേതൃത്വവുമായുള്ള അതൃപ്തി
ആലപ്പുഴയിലെ സിപിഐഎം നേതൃത്വവുമായി നിലനിൽക്കുന്ന അതൃപ്തിയെത്തുടർന്ന് വി.എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാര ചടങ്ങിൽ നിന്ന് ജി. സുധാകരൻ പിന്മാറി. നേരത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

കെ.സി വേണുഗോപാലിനെ ആരും വെട്ടിഒതുക്കാറില്ല; കെപിസിസി പുനഃസംഘടനയില് പ്രതികരണവുമായി ചാണ്ടി ഉമ്മന്
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയര്ന്ന അതൃപ്തികളില് ചാണ്ടി ഉമ്മന് എംഎല്എ പ്രതികരിച്ചു. തനിക്കെതിരായ മാധ്യമ പ്രചാരണങ്ങള് അദ്ദേഹം നിഷേധിച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്ഗ്രസില് ഉടലെടുത്തിരിക്കുന്ന അഭിപ്രായഭിന്നതകള് പരിഹരിക്കാന് ഹൈക്കമാന്റ് നിര്ദേശം നല്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മിഡിൽ ഈസ്റ്റ് യാത്ര തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തെ വിമർശിച്ച് രമേശ് ചെന്നിത്തല. ഈ യാത്ര സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ളതല്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഖജനാവ് കാലിയാക്കി നടത്തുന്ന ഈ വിദേശയാത്ര വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കെപിസിസി പുനഃസംഘടന: പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കെപിസിസി പുനഃസംഘടനയിൽ തഴഞ്ഞതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തനിക്ക് പാർട്ടി എല്ലാ പരിഗണനയും നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ തന്നെ സംസാരിക്കും. യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്ന് നീക്കിയതിൽ മാനസിക വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ഡോ.പി.സരിൻ
സിപിഐഎം നേതാവ് ഡോ. പി. സരിൻ, ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ചു. ഹിജാബ് വിഷയത്തിൽ മുസ്ലിം ലീഗിന്റെ നിലപാട് കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഗുണകരമല്ലെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ആ വിദ്യാർത്ഥിനിക്കും കുടുംബത്തിനും പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠനം ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല വിശ്വാസ സംരക്ഷണ യാത്ര: പന്തളത്ത് കെ. മുരളീധരന് പങ്കെടുക്കും
ശബരിമല വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില് കെ. മുരളീധരന് ഇന്ന് പന്തളത്ത് പങ്കെടുക്കും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തിയുണ്ടായതിനെ തുടര്ന്ന് കെ. മുരളീധരന് പങ്കെടുക്കില്ലെന്ന് നേരത്തെ വാര്ത്തകള് വന്നിരുന്നു. എന്നാല് അദ്ദേഹം ഇപ്പോള് സമ്മേളനത്തില് പങ്കെടുക്കാന് തീരുമാനിച്ചിരിക്കുകയാണ്.

ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രി യുഡിഎഫിന് പിന്നാലെ പോകുന്നുവെന്ന് കെ. സുരേന്ദ്രൻ
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. കേരളത്തിൽ ഹിജാബ് പ്രശ്നം ഉയർത്തിക്കൊണ്ടുവരുന്നത് മതഭീകരവാദ സംഘടനകളാണെന്നും ഇതിനു പിന്നിൽ നിഷ്കളങ്കമായ താൽപര്യങ്ങളല്ല ഉള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പുനഃസംഘടനയിൽ പ്രതിഷേധം കനക്കുന്നു; കോൺഗ്രസ്സിൽ കലാപം തുടരുന്നു
കെപിസിസി ഭാരവാഹി നിർണയത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. അസംതൃപ്തരായ നേതാക്കൾ പരസ്യമായി രംഗത്ത് വരുന്നതോടെ പാർട്ടിയിൽ ഭിന്നത രൂക്ഷമാകുകയാണ്. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടും തർക്കങ്ങൾ കെട്ടടങ്ങുന്നില്ല.

പുനഃസംഘടന ചോദ്യങ്ങളിൽ പൊട്ടിത്തെറിച്ച് വി.ഡി. സതീശൻ; കെ. മുരളീധരന്റെ പ്രതിഷേധം പുറത്ത്
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരന് പ്രതിഷേധമുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.

