Drug Arrest

തിരുവനന്തപുരത്ത് ലഹരിവേട്ട: യുവതി അടക്കം രണ്ടുപേർ പിടിയിൽ
തിരുവനന്തപുരത്ത് നടന്ന വൻ ലഹരി വേട്ടയിൽ യുവതി അടക്കം രണ്ടുപേർ പിടിയിലായി. ഏകദേശം 25 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വർക്കല സ്വദേശികളായ ഇരുവരെയും ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നാണ് പിടികൂടിയത്.

വർക്കലയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വർക്കലയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. 2.1 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ആകാശ് എന്ന 25കാരനാണ് അറസ്റ്റിലായത്.

കാസർകോട്: 100 ഗ്രാം എംഡിഎംഎയുമായി നാല് പേർ പിടിയിൽ
കാസർകോട് മഞ്ചക്കലിൽ നടന്ന വാഹന പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി നാല് പേർ അറസ്റ്റിലായി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം.

കഞ്ചാവ് കടത്ത്: ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ
പെരുമ്പാവൂരിൽ സ്വകാര്യ ബസ്സിൽ കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽക്കാനായിരുന്നു പദ്ധതി.

കാസർഗോഡ്-മംഗലാപുരം അതിർത്തിയിൽ മയക്കുമരുന്ന് വേട്ട: 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കാസർഗോഡ്-മംഗലാപുരം അതിർത്തിയിൽ 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കോഴിക്കോട് സ്വദേശിയായ പി കെ ഷമീറിനെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മലപ്പുറം കാളികാവിൽ എംഡിഎംഎയുമായി മറ്റൊരു യുവാവ് പിടിയിലായി.

നാദാപുരത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; കാറും പണവും കണ്ടെടുത്തു
നാദാപുരത്ത് വാഹന പരിശോധനയ്ക്കിടെ രണ്ട് പേർ കഞ്ചാവും എംഡിഎംഎയുമായി പിടിയിലായി. ചെക്യാട് സ്വദേശി നംഷീദും ഇരിങ്ങണ്ണൂർ സ്വദേശി മുഹമ്മദുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഹരി വസ്തുക്കൾക്ക് പുറമേ കാറും പണവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

സിപിഐഎമ്മിൽ പുതുതായി ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ടയിൽ സിപിഐഎമ്മിൽ അടുത്തിടെ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായി. മൈലാടുപാറ സ്വദേശി യദു കൃഷ്ണനിൽ നിന്നാണ് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ ...