കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി തേടി എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർത്ഥികൾ പിടിയിൽ

Anjana

students cannabis excise office

തൃശൂരിലെ സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായ ഒരു സംഭവമാണ് ഉണ്ടായത്. കഞ്ചാവ് വലിക്കാനുള്ള വെപ്രാളത്തിൽ, അവർ എക്സൈസ് ഓഫീസിലേക്ക് കയറിപ്പോയി. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിന്റെ പുറകുവശത്തായിരുന്നു സംഭവം. കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടിയാണ് വിദ്യാർത്ഥികൾ എത്തിയത്. ‘ചേട്ടാ തീപ്പെട്ടിയുണ്ടോ?’ എന്ന ചോദ്യവുമായി അവർ ഓഫീസിലേക്ക് കയറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതു കണ്ട് വർക്ക് ഷോപ്പ് ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പിൻവശത്തു കൂടി കയറിയതിനാൽ ബോർഡും ശ്രദ്ധയിൽപെട്ടില്ല. എക്സൈസ് ഓഫീസ് ആണെന്ന് മനസിലായപ്പോഴേക്കും പിടി വീണു. വിട്ടോടാ എന്നുപറഞ്ഞ് തിരിഞ്ഞോടിയെങ്കിലും രക്ഷയില്ല, കൂടെയോടിയ ഉദ്യോഗസ്ഥരെ ഈ കഞ്ചാവ് സംഘത്തിന് തോൽപ്പിക്കാനായില്ല.

പിന്നീട് നടന്ന തിരച്ചിലിൽ 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷീഷ് ഓയിലും കണ്ടെടുത്തു. അധ്യാപകരോട് ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. വിദ്യാർഥികൾക്ക് കൗൺസലിങും നൽകി. ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ തമാശ നമുക്ക് അറിയാം, എന്നാൽ കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് എക്സൈസ് ഓഫീസിൽ കയറിയാലോ, എങ്ങനെയായിരിക്കും എന്ന് ഈ സംഭവം കാണിച്ചു തരുന്നു.

  ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതു ജയൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

Story Highlights: Students on school tour mistakenly enter excise office seeking matches for cannabis, leading to their arrest

Related Posts
മൂന്നാറിൽ കാട്ടാനകൾ ഏറ്റുമുട്ടി; തൊഴിലാളികൾ ആശങ്കയിൽ
Munnar Elephants

മൂന്നാറിലെ കല്ലാർ മാലിന്യ പ്ലാന്റിനു സമീപം കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. മാങ്കുളം മേഖലയിൽ Read more

ഭാഷാ ഗവേഷണത്തിന് മികവിന്റെ കേന്ദ്രം
Language Research

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രം കൈമാറി. കേരള ലാംഗ്വേജ് Read more

പൂമ്പാറ്റകളുടെ ലോകം തുറന്ന് മൈലം ഗവ. എൽപി സ്കൂൾ വിദ്യാർത്ഥികൾ
Butterfly Study

മൈലം ഗവ. എൽപി സ്കൂളിലെ വിദ്യാർത്ഥികൾ കേരളത്തിലെ 28 ഇനം പൂമ്പാറ്റകളെക്കുറിച്ചുള്ള പഠനം Read more

ഉത്തരാഖണ്ഡിൽ ആദ്യ ആധുനിക മദ്രസ; സംസ്കൃതവും പാഠ്യപദ്ധതിയിൽ
Modern Madrasa

ഉത്തരാഖണ്ഡ് വഖഫ് ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ആധുനിക മദ്രസ ഡെറാഡൂണിൽ പ്രവർത്തനമാരംഭിച്ചു. Read more

എംഫാം ഫീസ് റീഫണ്ട്: ജനുവരി 26 വരെ
M-Pharm Fee Refund

2024-25 അധ്യയന വർഷത്തെ എംഫാം പ്രവേശനത്തിനുള്ള ഫീസ് റീഫണ്ടിന് അപേക്ഷിക്കാനുള്ള അവസാന തീയതി Read more

  കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
KTU

കെടിയു പരീക്ഷാ നടത്തിപ്പിനായി സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകലാശാലയെ Read more

വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ പുതിയ പോർട്ടൽ
Student aptitude portal

എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ അസാപ് കേരള Read more

കലയും കായികവും ഇനി സ്കൂളിൽ പ്രധാന വിഷയം
Tamil Nadu Education

തമിഴ്‌നാട്ടിലെ സ്കൂളുകളിൽ കലയും കായിക വിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാക്കുന്നു. കുട്ടികളുടെ സർവ്വതോക വികസനമാണ് Read more

ദുബായിൽ 2033 ഓടെ 100 പുതിയ സ്വകാര്യ സ്കൂളുകൾ
Dubai private schools

2033 ആകുമ്പോഴേക്കും ദുബായിയിൽ 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കും. ഈ വർഷം Read more

Leave a Comment