ചൂരക്കോട് ക്ഷേത്രത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പണ്ടാര വീട്ടിൽ ജിത്തിൻ്റെ പന്ത്രണ്ടു വയസ്സുള്ള മകൻ അലോക് ആണ് മരിച്ചത്. മാങ്ങാട്ടുകര എ.യു.പി. സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അലോകിനെ വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം നരുവാമൂടിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെയും മരിച്ച നിലയിൽ കണ്ടെത്തി. ചിന്മയ വിദ്യാലയത്തിലെ പതിനാലു വയസ്സുള്ള വിദ്യാർത്ഥി അലോക്നാഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ ശരീരത്തിൽ മുറിവുകളുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുട്ടിയുടെ മുറി സീൽ ചെയ്തു. തൃശ്ശൂരിലെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Story Highlights: A 7th-grade student was found dead in Thrissur, while a 9th-grade student was found dead in Thiruvananthapuram.