കോമ്പിറ്റെന്\u200dസൻ\u200d സംഘടിപ്പിക്കുന്ന മെഗാ ജോബ് ഡ്രൈവിലൂടെ ആയിരത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, എം.എസ്സി, എം.സി.എ, ബി.സി.എ, ബി.എസ്സി, ബി.വോക്, ബി.കോം, എം.കോം, എം.ബി.എ, ബി.ബി.എ തുടങ്ങി എല്ലാ ബിരുദധാരികൾക്കും അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 27ന് തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ ഓഫ് എഞ്ചിനീയറിങ്ങിൽ രാവിലെ 8.30 മുതലാണ് ഈ മെഗാ ഇന്റർവ്യൂ നടക്കുക.
\n
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോമ്പിറ്റെന്\u200dസൻ\u200d ആറ് ജോബ് ഡ്രൈവുകൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചിലധികം മുൻനിര കമ്പനികൾ ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കുന്നുണ്ട്. ഫൈന്\u200dഡ് ദി റൈറ്റ് 2025 എന്ന ഹാഷ്ടാഗിലാണ് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. കോമ്പിറ്റെന്\u200dസൻ\u200d സംഘടിപ്പിക്കുന്ന ഏഴാമത്തെ ജോബ് ഡ്രൈവ് ആണിത്.
\n
ഈ മെഗാ ജോബ് ഡ്രൈവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 8590849708, 9037804702 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും http://www.kompetenzen.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിവിധ മേഖലകളിലായി ആയിരത്തിലധികം ഒഴിവുകളാണ് ഈ ഡ്രൈവിലൂടെ നികത്തുന്നത്.
Story Highlights: Kompetenzen is organizing a mega job drive in Thiruvananthapuram on February 27, offering over 1000 vacancies for various graduates.