ഉമ്മന്ചാണ്ടിയുടെ കല്ലറയില് രാഹുല് മാങ്കൂട്ടത്തില്; രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്നെന്ന് പ്രതികരണം

നിവ ലേഖകൻ

Rahul Mamkootathil Oommen Chandy tomb visit

പാലക്കാട് നിയുക്ത എംഎല്എ രാഹുല് മാങ്കൂട്ടത്തില് പുതുപ്പള്ളിയിലെത്തി ഉമ്മന്ചാണ്ടിയുടെ കല്ലറ സന്ദര്ശിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സന്ദര്ശനം. കല്ലറയില് മെഴുകുതിരി കത്തിച്ച് പ്രാര്ത്ഥിക്കുകയും പുഷ്പാര്ച്ചന നടത്തുകയും ചെയ്തു. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില് മാത്രമല്ല ജീവിതത്തില് എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്ക്കുന്ന പേര് ഉമ്മന് ചാണ്ടിയുടേതാണെന്നും രാഹുല് മാങ്കൂട്ടത്തില് പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്കൂളാണ് ഉമ്മന്ചാണ്ടി സ്കൂള് ഓഫ് പൊളിറ്റിക്സെന്നും ഏതൊരു നേതാവും അത് അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആ പാതയിലൂടെ നടക്കാനും അനുകരിക്കാനുമൊക്കെയേ കഴിയുകയുള്ളൂവെന്നും അതുപോലെ എത്താന് മറ്റൊരാള്ക്ക് കഴിയാത്തത് കൊണ്ടാണ് കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു ക്ലാസിക് ചരിത്രമായി ആ മനുഷ്യന് അവശേഷിക്കുന്നതെന്നും രാഹുല് വ്യക്തമാക്കി. ചാണ്ടി ഉമ്മന് സ്ഥലത്തില്ലെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നും കൂട്ടിച്ചേര്ത്തു.

പാലക്കാട്ടെ വിജയം ജനങ്ങളുടേതാണെന്നും വര്ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുല് മാങ്കൂട്ടത്തില് പറഞ്ഞു. SDPI യെ ശക്തമായി എതിര്ത്തിട്ടുള്ളത് ലീഗാണെന്നും ലീഗിന്റെ മറവില് SDPI പ്രവര്ത്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരാളികള് തോല്വി അംഗീകരിക്കണമെന്നും പാലക്കാട്ടെ ജനങ്ങളെ വര്ഗീയത പറഞ്ഞു പരിഹസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2025 ല് പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും പ്രഥമ പരിഗണന മെഡിക്കല് കോളേജിനാണെന്നും രാഹുല് കൂട്ടിച്ചേര്ത്തു.

  കുംഭമേള മരണങ്ങൾ മറയ്ക്കാൻ വഖ്ഫ് ബിൽ: അഖിലേഷ് യാദവ്

Story Highlights: Rahul Mamkootathil, newly elected MLA from Palakkad, visited Oommen Chandy’s tomb in Puthuppally

Related Posts
വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്ത് ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ
Umbrellas for Palakkad Vendors

പാലക്കാട്ടെ വഴിയോര കച്ചവടക്കാർക്ക് വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി
Panniyankara toll exemption

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കാൻ തീരുമാനമായി. 7.5 മുതൽ 9.4 Read more

  പാലക്കാട്: കാറിലെ സാഹസിക യാത്ര; യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: കാറിലെ സാഹസിക യാത്ര; യുവാക്കൾ അറസ്റ്റിൽ
Dangerous car stunts

കൊച്ചി-സേലം ദേശീയപാതയിൽ കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത ഏഴ് യുവാക്കളെ പാലക്കാട് Read more

കാറിൽ അഭ്യാസപ്രകടനം: നാലുപേർ പിടിയിൽ
car stunts

പാലക്കാട് കഞ്ചിക്കോടിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവരും പ്രായപൂർത്തിയായവരും Read more

കാട്ടാന ആക്രമണം: യുവാവ് മരിച്ചു; മുണ്ടൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു
Palakkad Wild Elephant Attack

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം. സിപിഐഎം മുണ്ടൂരിൽ Read more

അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കാട്ടാനയുടെ കുത്തേറ്റു മരിച്ചു
wild elephant attack

പാലക്കാട് കണ്ണാടൻചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലൻ Read more

പാലക്കാട് കാട്ടാന ആക്രമണം: യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
wild elephant attack

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് Read more

  കങ്കണ റണാവത്ത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായി കോൺഗ്രസിനെതിരെ രംഗത്ത്
ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
toddler kidnapping

തൃശ്ശൂരിൽ നിന്നും ഒഡീഷ ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട് Read more

പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

Leave a Comment