പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് റെക്കോർഡ് ഭൂരിപക്ഷം

നിവ ലേഖകൻ

Rahul Mamkootathil Palakkad by-election victory

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം നേടി. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ 17483 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാടെത്തിയ രാഹുൽ, ഷാഫിയുടെ പിൻഗാമിയായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. എന്നാൽ ആറാം റൗണ്ട് മുതലാണ് രാഹുൽ മാങ്കൂട്ടത്തിൽ കളം നിറഞ്ഞത്. പിരായിരി പഞ്ചായത്തിലെ വോട്ടർമാരാണ് രാഹുലിനെ തുണച്ചത്. ഇവിടെ 6775 വോട്ട് നേടിയ രാഹുൽ, ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കം നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുണ്ടായിരുന്നത്.

തുടക്കം മുതൽ അതിശക്തമായ ത്രികോണ മത്സരം എന്ന പ്രതീതിയാണ് പാലക്കാടുണ്ടായത്. രാഷ്ട്രീയ വിവാദങ്ങളും പാളയത്തിൽ പടയും എല്ലാമുണ്ടായിരുന്നുവെങ്കിലും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് ഉണ്ടായത്. ഏതാണ്ട് എല്ലാ പഞ്ചായത്തുകളും നഗരസഭയുമെല്ലാം രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വിജയത്തോടെ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ ശക്തി വർധിച്ചതായി കാണാം.

  സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ

Story Highlights: Rahul Mamkootathil secures record-breaking victory in Palakkad by-election

Related Posts
വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്ത് ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ
Umbrellas for Palakkad Vendors

പാലക്കാട്ടെ വഴിയോര കച്ചവടക്കാർക്ക് വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

പാലക്കാട്: കാറിലെ സാഹസിക യാത്ര; യുവാക്കൾ അറസ്റ്റിൽ
Dangerous car stunts

കൊച്ചി-സേലം ദേശീയപാതയിൽ കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത ഏഴ് യുവാക്കളെ പാലക്കാട് Read more

കാറിൽ അഭ്യാസപ്രകടനം: നാലുപേർ പിടിയിൽ
car stunts

പാലക്കാട് കഞ്ചിക്കോടിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവരും പ്രായപൂർത്തിയായവരും Read more

കാട്ടാന ആക്രമണം: യുവാവ് മരിച്ചു; മുണ്ടൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു
Palakkad Wild Elephant Attack

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം. സിപിഐഎം മുണ്ടൂരിൽ Read more

അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കാട്ടാനയുടെ കുത്തേറ്റു മരിച്ചു
wild elephant attack

പാലക്കാട് കണ്ണാടൻചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലൻ Read more

  മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
പാലക്കാട് കാട്ടാന ആക്രമണം: യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
wild elephant attack

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് Read more

ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
toddler kidnapping

തൃശ്ശൂരിൽ നിന്നും ഒഡീഷ ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട് Read more

Leave a Comment