റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ വൃക്കകളുടെ പ്രവർത്തനത്തിലും തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. മാർപാപ്പയ്ക്ക് ഓക്സിജൻ നൽകുന്നത് തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ ആശുപത്രി മുറിയിൽ വെച്ച് മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ അറിയിച്ചു.
മാർപാപ്പയ്ക്ക് ന്യുമോണിയ ബാധിച്ചതായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ CAT സ്കാനിലൂടെ സ്ഥിരീകരിച്ചിരുന്നു. തനിക്കായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ച് മാർപാപ്പ ഇന്നലെ ട്വീറ്റ് ചെയ്തു. 88 വയസ്സുള്ള മാർപാപ്പയെ പത്ത് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യുമോണിയയുടെ സങ്കീർണതയായി രക്തത്തിൽ ഗുരുതരമായ അണുബാധയായ സെപ്സിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണെന്നും ഡോക്ടർമാർ പറയുന്നു. മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെങ്കിലും ചികിത്സ തുടരുകയാണെന്നും വത്തിക്കാൻ അധികൃതർ വ്യക്തമാക്കി.
Story Highlights: Pope Francis’ health remains critical as he battles pneumonia and kidney issues in a Rome hospital.