ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പി.സി. ജോർജിനെ വിദ്വേഷ പ്രസംഗക്കേസിൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ആറുമണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് നടപടി. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതിക്കാർ.
പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിധി പറയുമെന്ന് കോടതി അറിയിച്ചു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പി.സി. ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പി.സി. ജോർജ് കോടതിയിൽ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം കോടതിയിലെത്തിയ പി.സിയെ ബിജെപി നേതാക്കളും അനുഗമിച്ചിരുന്നു. ഒരു ടെലിവിഷൻ ചാനൽ ചർച്ചയിലാണ് വിവാദ പരാമർശം നടത്തിയത്.
Story Highlights: BJP leader PC George remanded in police custody following surrender in hate speech case.