പത്തനംതിട്ടയിലെ പീഡനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 52 ആയി ഉയർന്നു. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 31 കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 25 പ്രതികളാണുള്ളത്. ഇതിൽ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതി പോക്സോ കേസിൽ ജയിലിലാണ്.
അതിജീവിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 60 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ 52 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസുകളിൽ രണ്ടുപേരൊഴികെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.
കേസിൽ ഇനി പിടികൂടാനുള്ളത് ഏഴ് പ്രതികളാണ്. ഇവരെക്കുറിച്ച് വിവരം ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. രണ്ട് പ്രതികൾ വിദേശത്തായതിനാൽ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം. വരുംദിവസങ്ങളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Story Highlights: 52 arrests made in Pathanamthitta sexual assault case, investigation continues for remaining suspects.