സിനിമ, ബിഗ് ബോസ് താരം പരീക്കുട്ടി (31) എംഡിഎംഎയുമായി പിടിയിലായി. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയായ ഇയാളുടെ യഥാർത്ഥ പേര് ഫരീദുദ്ദീൻ ആണെങ്കിലും പരീക്കുട്ടി എന്നാണ് അറിയപ്പെടുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കാഞ്ഞാർ – പുള്ളിക്കാനം റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പരീക്കുട്ടിയുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ സ്വദേശി ജിസ്മോൻ (34) എന്നയാളും പിടിയിലായിട്ടുണ്ട്.
ഇവരുടെ കൈവശം നിന്നും 10.5 ഗ്രാം എംഡിഎംഎയും 9 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ലഹരി മരുന്നുകളുമായി പിടിയിലായ സിനിമാ താരത്തിന്റെ അറസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്.
Story Highlights: Movie and Big Boss star Pareekutty arrested with MDMA and cannabis in Kerala