പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ്

നിവ ലേഖകൻ

Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്റലിജൻസ് പരാജയവും സുരക്ഷാ വീഴ്ചയും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി നാളെ രാജ്യവ്യാപകമായി കോൺഗ്രസ് മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിസിസി, ഡിസിസി തലങ്ങളിലാണ് മെഴുകുതിരി മാർച്ച് നടക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്നും കേന്ദ്രസർക്കാർ മറുപടി പറയണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ആക്രമണമുണ്ടായ ദിവസം തന്നെ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

പ്രദേശത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമെന്ന നിലയിൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിതെന്നും ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപി ഇതിനിടെ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

  പഹൽഗാം ഭീകരാക്രമണം: ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം

Story Highlights: Congress demands strong response to Pahalgam terror attack and calls for all-party meeting chaired by PM.

Related Posts
പഹൽഗാം ഭീകരാക്രമണം: കോൺഗ്രസ് റാലി മാറ്റി; രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. രാഹുൽ ഗാന്ധി Read more

കശ്മീർ ഭീകരാക്രമണം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
Kashmir Terror Attack

കശ്മീരിലെ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. Read more

പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ലോകരാജ്യങ്ങളെ വിവരമറിയിച്ചു
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. വിവിധ രാജ്യങ്ങളുടെ സ്ഥാനപതികളെ Read more

പഹൽഗാം ആക്രമണം: ഷെഹ്ബാസ് ഷരീഫിനെതിരെ ഡാനിഷ് കനേരിയ
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തെ ചൊല്ലി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ മുൻ ക്രിക്കറ്റ് താരം Read more

  പഹൽഗാം ഭീകരാക്രമണം: കൂടുതൽ വിവരങ്ങൾ പുറത്ത്
പാകിസ്താനെ പിന്തുണയ്ക്കുന്നവരെന്ന് സിപിഐഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Pahalgam terror attack

പെഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.ഐ.എമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി. Read more

പഹൽഗാം ഭീകരാക്രമണം: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി മോദി
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഭീകരരെ കണ്ടെത്തി Read more

പിതാവിന്റെ കൊലപാതകം കൺമുന്നിൽ; നടുക്കുന്ന വിവരങ്ങൾ പങ്കുവെച്ച് മകൾ ആരതി
Pahalgam Terror Attack

പഹൽഗാമിൽ ഭീകരർ വെടിവെച്ചുകൊന്ന രാമചന്ദ്രൻ നായരുടെ മകൾ ആരതി നടുക്കുന്ന വിവരങ്ങൾ പങ്കുവെച്ചു. Read more

പഹൽഗാം ഭീകരാക്രമണം: കാനഡയുടെ അപലപനം
Pahalgam terror attack

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ കാനഡ പ്രധാനമന്ത്രി മാർക് കാർണി അപലപിച്ചു. ക്രൂരകൃത്യമാണ് Read more

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്ക്
Pahalgam attack

പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് ഒരാൾ കേക്കുമായി Read more

  പഹൽഗാം ഭീകരാക്രമണം: പുടിന്റെ അനുശോചനം
പഹൽഗാം ഭീകരാക്രമണം: സൂര്യയുടെ അപലപനം
Pahalgam Terrorist Attack

പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് നടൻ സൂര്യ. സമാധാനത്തിലേക്കുള്ള ശാശ്വത പാത ഉരുത്തിരിയണമെന്ന് സൂര്യ Read more