മാത്യു കുഴൽനാടനെതിരെ രൂക്ഷ പരിഹാസവുമായി പി വി അൻവർ; തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി

Anjana

P V Anvar Mathew Kuzhalnadan criticism

മാത്യു കുഴൽനാടനെതിരെ രൂക്ഷ പരിഹാസവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തി. മാത്യു കുഴൽനാടന് രണ്ട് വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും പുഴുങ്ങി തിന്നട്ടേയെന്നും അൻവർ പരിഹസിച്ചു. ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ മാത്യു കുഴൽനാടൻ ബന്ധപ്പെട്ടിരുന്നോ എന്ന ട്വന്റിഫോറിന്റെ ചോദ്യത്തിനായിരുന്നു പി വി അൻവറിന്റെ മറുപടി. താനെടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

പത്ത് വർഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് എങ്ങനെ കൊണ്ടുപോകുമെന്നും എന്തൊക്കെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് തനിക്കറിയാമെന്നും അൻവർ പറഞ്ഞു. ഇത് യുഡിഎഫിന്റെ ഉൾപ്പെടെ നെക്‌സസിനെതിരായ പോരാട്ടം കൂടിയാണെന്നും ജനങ്ങൾ മുഴുവൻ കാത്തിരിക്കുമ്പോൾ തനിക്കെങ്ങനെ അതിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയുമെന്നും അൻവർ ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പിൽ അൻവറുമായുള്ള സഹകരണത്തിൽ വാതിൽ കൊട്ടിയടച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നായിരുന്നു അൻവർ മുൻപ് ആരോപിച്ചിരുന്നത്. പാർട്ടിയിൽ നല്ല പ്രവർത്തന പരിചയമുള്ള കെ സുധാകരന് ഡിഎംകെയുമായുള്ള സഹകരണത്തിന് താത്പര്യമുണ്ടായിരുന്നെന്നും അൻവർ പ്രതികരിച്ചിരുന്നു. അൻവറുമായുള്ള സഹകരണത്തിൽ വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

  തൃശൂർ കേക്ക് വിവാദം: നിലപാട് മയപ്പെടുത്തി സുനിൽ കുമാർ, എൽഡിഎഫിൽ അതൃപ്തി

Story Highlights: P V Anvar MLA criticizes Mathew Kuzhalnadan, refuses to back down from decision

Related Posts
മുഖ്യമന്ത്രി സ്ഥാനം ചർച്ചയ്ക്ക് സമയമല്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala local elections

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ സമയമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Read more

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
Ramesh Chennithala Jamia Nooriya conference

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. Read more

  സനാതന ധർമ്മ പരാമർശം: മുഖ്യമന്ത്രിക്കെതിരെ ബിജെപി, പിന്തുണയുമായി കോൺഗ്രസ്
പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
Periya double murder appeal

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ Read more

ജെസിഐ ഔട്ട്സ്റ്റാൻഡിംഗ് യങ് ഇന്ത്യൻ പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക്
Chandy Oommen JCI Award

ജൂനിയർ ചേംബർ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാൻഡിംഗ് യങ് പേഴ്സൺ ഇന്ത്യൻ പുരസ്കാരം അഡ്വ. Read more

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിൽ; മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപനം
CPI(M) Malappuram district secretary

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. താനൂരിൽ നടന്ന Read more

  പത്തനംതിട്ട സിപിഐഎമ്മിൽ നേതൃമാറ്റം; രാജു എബ്രഹാം പുതിയ ജില്ലാ സെക്രട്ടറി
യു പ്രതിഭയുടെ മകന്റെ കേസ്: ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ
Saji Cherian U Prathibha son case

കായംകുളത്തെ സംഭവത്തിൽ താൻ ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ Read more

പെരിയ ഇരട്ടക്കൊല: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പേർക്ക് 5 വർഷം തടവ്
Periya double murder case

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷ വിധിച്ചു. പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും Read more

കേരളത്തിന് ഭരണമാറ്റം അനിവാര്യം: കെ സി വേണുഗോപാൽ
KC Venugopal Kerala government change

കേരളത്തിന് ഭരണമാറ്റം അനിവാര്യമാണെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. രണ്ടാം പിണറായി Read more

കുട്ടനാട് എംഎൽഎയ്ക്കെതിരെ വെള്ളാപ്പള്ളി: “മന്ത്രിയാക്കിയാൽ ഇങ്ങനെ ഇരിക്കും”
Vellappally Nadesan Thomas K Thomas

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. Read more

Leave a Comment