നീറ്റ് പരീക്ഷാർത്ഥിയെ ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകർ അറസ്റ്റിൽ

Anjana

NEET student rape Kanpur

കാൺപൂരിലെ പ്രശസ്തമായ ഒരു കോച്ചിംഗ് സെന്‍ററിലെ രണ്ട് അധ്യാപകർ നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തു. 2022-ൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കാൺപൂരിലെത്തിയ പെൺകുട്ടിയെ ജീവശാസ്ത്ര അധ്യാപകനായ സാഹിൽ സിദ്ദിഖി (32) ഈ വർഷം ജനുവരിയിൽ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പാർട്ടിയാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖി ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. ചില സമയങ്ങളിൽ സ്വന്തം ഫ്ലാറ്റിൽ പെൺകുട്ടിയെ ബന്ദിയാക്കി വയ്ക്കുകയും അവിടെ നടക്കുന്ന പാർട്ടികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുകയും ചെയ്തു. ഇത്തരം ഒരു പാർട്ടിക്കിടെയാണ് കെമിസ്ട്രി അധ്യാപകനായ വികാസ് പോർവൽ (39) പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

മറ്റൊരു വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതിയായ അധ്യാപകനെ മാസങ്ങൾക്കു മുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പരാതിയെത്തുടർന്ന് രണ്ട് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ അഭിഷേക് പാണ്ഡെ പറഞ്ഞത്, “പ്രതികൾ തന്നെ വ്യത്യസ്ത അവസരങ്ങളിൽ ബലാത്സംഗം ചെയ്തതായി വിദ്യാർത്ഥി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥി അന്ന് പ്രായപൂർത്തിയാകാത്ത ആളായിരുന്നു” എന്നാണ്. വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ജാമ്യം ലഭിച്ചിട്ടും ജയിൽമോചനം വേണ്ടെന്ന് ബോബി ചെമ്മണ്ണൂർ; ഇന്ന് അഭിഭാഷകരുമായി കൂടിക്കാഴ്ച

Story Highlights: Two teachers from a coaching center in Kanpur arrested for repeatedly raping a minor student preparing for NEET medical entrance exam.

Related Posts
കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
KTU

കെടിയു പരീക്ഷാ നടത്തിപ്പിനായി സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകലാശാലയെ Read more

  ബോബി ചെമ്മണ്ണൂർ വിവാദം: ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടി ശുപാർശ
ജയിലിലിരുന്ന് ഭാര്യ ഗർഭിണിയായെന്ന് ആരോപണം; സുഹൃത്തിനെ തലയറുത്ത് കൊന്നു
Murder

2016-ൽ നടന്ന കൊലപാതകക്കേസിൽ ആന്റണി ന്യൂട്ടനെതിരെ കുറ്റം ചുമത്തി. ജയിലിലായിരുന്നപ്പോൾ ഭാര്യ ഗർഭിണിയായെന്ന Read more

വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ പുതിയ പോർട്ടൽ
Student aptitude portal

എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ അസാപ് കേരള Read more

കേരളത്തിലെ ക്രമസമാധാനം തകർന്നു: കെ. സുരേന്ദ്രൻ
Law and Order

ചേന്ദമംഗലം കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണെന്ന് കെ. സുരേന്ദ്രൻ. ലഹരിമരുന്ന് മാഫിയയും Read more

ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; സഹപാഠികൾക്കെതിരെ കേസ്
Pala Video Scandal

പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന വീഡിയോ സഹപാഠികൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. ബലമായി Read more

മകളെ പീഡിപ്പിച്ചയാളെ അമ്മ കറണ്ടടിപ്പിച്ച് കൊലപ്പെടുത്തി
Jharkhand electrocution

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ അമ്മ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി. നിരന്തര Read more

  കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
പത്തനംതിട്ട പോക്സോ കേസ്: കൂടുതൽ അറസ്റ്റുകൾ ഇന്ന് പ്രതീക്ഷിക്കുന്നു
Pathanamthitta POCSO Case

പത്തനംതിട്ടയിലെ പോക്സോ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം 28 പേരെ Read more

കലയും കായികവും ഇനി സ്കൂളിൽ പ്രധാന വിഷയം
Tamil Nadu Education

തമിഴ്‌നാട്ടിലെ സ്കൂളുകളിൽ കലയും കായിക വിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാക്കുന്നു. കുട്ടികളുടെ സർവ്വതോക വികസനമാണ് Read more

പത്തനംതിട്ട പോക്സോ കേസ്: 26 പേർ അറസ്റ്റിൽ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Pathanamthitta POCSO Case

പത്തനംതിട്ടയിലെ പോക്സോ കേസിൽ 26 പേരെ അറസ്റ്റ് ചെയ്തു. ഡിഐജി അജിതാ ബീഗത്തിന്റെ Read more

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; എട്ടുപേർക്കെതിരെ കേസ്
sexual assault

മലപ്പുറം അരീക്കോട് സ്വദേശിനിയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടുപേർ ചേർന്ന് പീഡിപ്പിച്ചതായി Read more

Leave a Comment