മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റ് ബോട്ടിങ് സെന്ററിൽ വിനോദസഞ്ചാരികൾക്കും ജീവനക്കാർക്കും നേരെ ആക്രമണമുണ്ടായി. പ്രവേശന പാസിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിങ് സെന്ററിനുള്ളിൽ കടക്കുന്നതായി ചൂണ്ടിക്കാട്ടപ്പെട്ടു.
സംഭവത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ.അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നെജുമ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29) ഭാര്യ ഷാഹിന (22), ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്ദു (30) എന്നിവരാണ് പരിക്കേറ്റവർ. ഇവരെല്ലാം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റവരിൽ നട്ടെല്ലിന് പരുക്കേറ്റ നജ്മയുടെ നില ഗുരുതരമാണ്. ജീവനക്കാരനായ ബാലുവിന് തലയ്ക്കും ആനന്ദുവിന് മുഖത്തുമാണ് പരുക്കേറ്റത്. സന്ദർശകർ തങ്ങളെ മർദിച്ചതായി കാണിച്ച് ബോട്ടിങ് സെന്ററിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരുകൂട്ടർക്കെതിരെയും മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: Nine injured in clash at Munnar Eco Point Boating Center over entry pass dispute