എറണാകുളം◾: മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ വാദം കേൾക്കുക. ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.
മുനമ്പം ജുഡീഷ്യൽ കമ്മിഷന്റെ വസ്തുതാ അന്വേഷണം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. കമ്മിഷന്റെ കാലാവധി മാർച്ച് 28ന് അവസാനിച്ചതിനാലാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ പ്രത്യേക അനുമതി തേടിയത്. അപ്പീലിലെ തീരുമാനത്തിന് വിധേയമായി മാത്രമേ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കൂ എന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തിൽ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും മനസ്സിരുത്തിയല്ല സർക്കാർ കമ്മിഷനെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ മുനമ്പത്ത് നടത്തുന്നത് വസ്തുതാ അന്വേഷണമാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയത്.
Story Highlights: The Kerala High Court will hear the state government’s appeal against the cancellation of the Munambam Judicial Commission.